മെസ്സി സ്വന്തമാക്കിയ നേട്ടങ്ങൾക്ക് അരികിൽ പോലുമെത്താൻ മറ്റുള്ളവർക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല:റൊണാൾഡോ

സാധ്യമായ നേട്ടങ്ങളെല്ലാം തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. ക്ലബ്ബ് തലത്തിൽ എല്ലാം സ്വന്തമാക്കിയപ്പോഴും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് ഇന്റർനാഷണൽ ട്രോഫിയുടെ പേരിലായിരുന്നു. പക്ഷേ ഇന്ന് ഒരു വേൾഡ് കപ്പും രണ്ട് കോപ്പ അമേരിക്കയും മെസ്സിയുടെ ഷെൽഫിലുണ്ട്. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ രണ്ട് തവണ നേടിയ താരമാണ് മെസ്സി. 8 ബാലൺഡി’ഓറുകൾ സ്വന്തമാക്കിയ മറ്റൊരു താരവും ഇന്ന് ഫുട്ബോൾ ലോകത്തില്ല.

ഇതിനൊക്കെ പുറമേ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരമായി മാറാനും മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെ അത്ഭുതകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ഫുട്ബോളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്നുള്ളത് വേൾഡ് കപ്പും ബാലൺഡി’ഓറും ഒരുമിച്ച് സ്വന്തമാക്കുക എന്നുള്ളതാണ്. നിങ്ങൾക്ക് മികച്ച ഫുട്ബോൾ കളിക്കാം,പക്ഷേ ഇത് രണ്ടും സ്വന്തമാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മെസ്സി ഇത് രണ്ടും കരസ്ഥമാക്കി. മെസ്സിയെ കാണുമ്പോൾ ബാലൺഡി’ഓർ നേടുക എന്നുള്ളത് എളുപ്പമാണെന്ന് നമുക്ക് തോന്നിപ്പോകും.ഫുട്ബോൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.കാരണം ഫുട്ബോൾ ഒരിക്കലും മെസ്സിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ല.മറിച്ച് ഒരു ഫണ്ണായിരുന്നു.

മെസ്സിയും മറ്റ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. മെസ്സി തകർത്ത റെക്കോർഡുകളുടെ കാര്യത്തിലും അദ്ദേഹം നേടിയ കിരീടങ്ങളുടെ കാര്യത്തിലും അടുത്ത ജനറേഷന് അദ്ദേഹം കാര്യങ്ങൾ ബുദ്ധിമുട്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രത്യേകിച്ച് ബാലൺഡി’ഓറിന്റെ കാര്യത്തിൽ.ഭാവിയിൽ അസാധ്യമായ ഒരു ടാസ്ക്കാണ് അദ്ദേഹം മറ്റുള്ളവരുടെ മുന്നിലേക്ക് വച്ച് നീട്ടിയിട്ടുള്ളത്. മെസ്സി ഉണ്ടാക്കിയ സ്റ്റാറ്റസിന്റെ അരികിൽ പോലും എത്താൻ മറ്റുള്ളവർക്ക് ഭാവിയിൽ കഴിയുമെന്ന് ഞാൻ കരുതുന്നില്ല “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.5 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.മെസ്സിയുടെ 8 ബാലൺഡി’ഓർ എന്ന റെക്കോർഡ് സമീപകാലത്ത് ഒന്നും തകരാൻ സാധ്യതയില്ല. കാരണം അത്രയും സ്ഥിരതയോടു കൂടി കളിച്ചാൽ മാത്രമാണ് ഈ നേട്ടത്തിന്റെ അരികിലേക്ക് എത്താൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *