മെസ്സി മെക്സിക്കൻ ജേഴ്സി ചവിട്ടി മാറ്റി, മുന്നിൽ വന്നു പെടാതിരിക്കാൻ പ്രാർത്ഥിച്ചോളൂ എന്ന് ബോക്സിങ് താരം!
കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ നിർണായകമായ വിജയം നേടാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായി അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സി തന്നെയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
ഏതായാലും ഈ മത്സരത്തിനുശേഷം അർജന്റീന തങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ വലിയ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. അതായത് മത്സരശേഷം കൈമാറിയ ഒരു മെക്സിക്കൻ ജേഴ്സി അർജന്റീനയുടെ ഡ്രസ്സിംഗ് വീണ് കിടപ്പുണ്ടായിരുന്നു. മെസ്സി ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ അതിന്റെ തൊട്ടരികിലുണ്ടായിരുന്നു മെക്സിക്കൻ ജേഴ്സി ചവിട്ടി മാറ്റുകയായിരുന്നു.ഇതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലായിരിക്കുന്നത്.
മാത്രമല്ല മെക്സിക്കൻ ബോക്സിങ് താരമായ കനേലോ ആൽവരസ് ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
🥊😱🇲🇽🇦🇷 ¡EXPLOTÓ CANELO!
— Diario Olé (@DiarioOle) November 28, 2022
Saúl Álvarez se enojó con ¡MESSI! "Que le pida a Dios que no me lo encuentre", tiróhttps://t.co/B1t6M7mWLK
” നമ്മുടെ ജേഴ്സി കൊണ്ടും നമ്മുടെ പതാക കൊണ്ടും മെസ്സി നിലം തുടക്കുന്നത് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചുവോ? എന്റെ മുന്നിൽ വന്നു പെടാതിരിക്കാൻ അദ്ദേഹം ദൈവത്തോട് പ്രാർത്ഥിക്കട്ടെ ” ഇതാണ് ആൽവരസ് കുറിച്ചിട്ടുള്ളത്. ഒരു ഭീഷണി രൂപേണയാണ് അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഏതായാലും ഫുട്ബോൾ ലോകത്തെ ഇത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ലയണൽ മെസ്സി ഇത് മനപ്പൂർവം ചെയ്തതല്ലെന്നും അബദ്ധവശാൽ ഉണ്ടായതാണ് എന്നുമാണ് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നത്.