മെസ്സി നേടിയ ബാലൺഡി’ഓർ ഞാനായിരുന്നു അർഹിച്ചിരുന്നത്, അതിന്റെ തെളിവാണ് ഇതൊക്കെ:സ്നൈഡർ
ഡച്ച് സൂപ്പർ താരമായ വെസ്‌ലി സ്നൈഡർ 2010ൽ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗും ഇറ്റാലിയൻ ലീഗും ക്ലബ്ബ് വേൾഡ് കപ്പും നേടിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ദേശീയ ടീമായ നെതർലാന്റ്സ് വേൾഡ് കപ്പ് ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. ഇവർക്ക് വേണ്ടിയൊക്കെ ഗംഭീര പ്രകടനം പുറത്തെടുക്കാൻ സ്നയ്ഡർക്ക് കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന് ബാലൺഡി’ഓർ ലഭിച്ചിരുന്നില്ല. മറിച്ച് ആ വർഷത്തെ ബാലൺഡി’ഓർ സ്വന്തമാക്കിയത് ലയണൽ മെസ്സിയായിരുന്നു.
രണ്ടാം സ്ഥാനത്ത് ഇനിയേസ്റ്റയും മൂന്നാം സ്ഥാനത്ത് ചാവിയുമായിരുന്നു വന്നിരുന്നത്.സ്‌നയ്ഡർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആ വർഷത്തെ ബാലൺഡി’ഓർ അർഹിച്ചിരുന്നത് താനാണ് എന്നുള്ള കാര്യം ഒരിക്കൽ കൂടി സ്‌നയ്ഡർ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആളുകൾ അതേക്കുറിച്ച് തന്നോട് സംസാരിക്കുന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്‌നയ്ഡറുടെ വാക്കുകൾ ഇങ്ങനെയാണ്.
” ആ വർഷത്തെ ബാലൺഡി’ഓർ അർഹിച്ചത് ഞാനായിരുന്നു.പക്ഷേ അതിലൊന്നും കാര്യമില്ല.കഴിഞ്ഞുപോയത് നമുക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എല്ലാവരും ഇപ്പോഴും ഇതേ കുറിച്ചാണ് എന്നോട് സംസാരിക്കുന്നത്. ജൂറിയുടെ തീരുമാനത്തിൽ എല്ലാവർക്കും എതിർപ്പുകളുണ്ട്. എനിക്ക് ലഭിക്കാത്തതിനുള്ള സങ്കടം ഇപ്പോഴും എല്ലാവരും എന്നോട് പ്രകടിപ്പിക്കുന്നു.ഇത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ആ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല.അതിപ്പോഴും കാലികപ്രസക്തമായി കൊണ്ട് തുടരുന്നു.നിലവിൽ എന്നെ ഒരു വിക്ടിമായി കൊണ്ടാണ് എല്ലാവരും പരിഗണിക്കുന്നത്.ബാലൺഡി’ഓർ കിട്ടിയാൽ ഞാൻ സന്തോഷവാനാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല. പക്ഷേ ചാമ്പ്യൻസ് ലീഗ് നേടുക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. അത് അന്ന് സാക്ഷാത്കരിക്കപ്പെട്ടു “ഇതാണ് സ്‌നയ്ഡർ പറഞ്ഞിട്ടുള്ളത്.
സ്‌നയ്ഡറെ അവഗണിച്ചതിൽ അന്നുതന്നെ വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.പിന്നീട് അതുപോലെയുള്ള ഒരു സീസൺ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിക്കാതെ പോവുകയും ചെയ്തു. അതേസമയം ലയണൽ മെസ്സി ആകെ 8 തവണയാണ് ബാലൺഡി’ഓർ നേടിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ ഉള്ള താരമായി മാറാൻ മെസ്സിക്ക് പിന്നീട് സാധിക്കുകയായിരുന്നു.