മെസ്സിയോ ക്രിസ്റ്റ്യാനോയോ അല്ല,ഇത്തവണത്തെ ബാലൺ ഡിയോറിന് അർഹൻ കാന്റെ, പോഗ്ബ പറയുന്നു!

ഈ സീസണിൽ ചെൽസിക്കു വേണ്ടി മിന്നും പ്രകടനം കാഴ്ച്ചവെച്ച താരമാണ് എങ്കോളോ കാന്റെ. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായകപങ്ക് വഹിച്ചത് കാന്റെയായിരുന്നു. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും നിറഞ്ഞു കളിച്ച താരം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു. ഫൈനലിലും സമാനസ്ഥിതിയായിരുന്നു. ഒടുക്കം ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് കാന്റെ തന്നെയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ബാലൺ ഡിയോറിന് അർഹൻ എങ്കോളോ കാന്റെയാണ് എന്ന് പ്രസ്ഥാവിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഫ്രാൻസിൽ കാന്റെയുടെ സഹതാരവുമായ പോൾ പോഗ്ബ. ക്രിസ്റ്റ്യാനോയോ മെസ്സിയോ അല്ലെന്നും കാന്റെയാണ് ബാലൺ ഡിയോറിന് അർഹൻ എന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.യൂറോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു പോഗ്ബ.

” കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടാണ് ലോകം മൊത്തം കാന്റെ ശ്രദ്ധിക്കുന്നത്. അദ്ദേഹം എപ്പോഴും അങ്ങനെ തന്നെയായിരുന്നു.ഇപ്പോഴാണ് എല്ലാവരും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്നത്. അദ്ദേഹം എന്നും ഇതേ പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തിരുന്നത്.മെസ്സിയോ ക്രിസ്റ്റ്യാനോയെ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയിട്ടില്ല.അത്കൊണ്ട് തന്നെ മധ്യനിരക്കാരുടെയും ഡിഫൻഡർമാരുടെയും പ്രകടനം നമുക്ക് കാണാൻ കഴിഞ്ഞു. ഞാൻ ഒരുപാട് കാലം മുമ്പേ പറഞ്ഞിട്ടുണ്ട്, ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണെങ്കിൽ ആ വർഷത്തെ ബാലൺ ഡിയോർ എങ്കോളോ കാന്റെക്ക് നൽകണം എന്നുള്ളത്. കാരണം അദ്ദേഹം അത്‌ അർഹിക്കുന്ന ഒന്നായിരിക്കും. അദ്ദേഹം എപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. അദ്ദേഹം എന്ത് ചെയ്യുന്നു എന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. പക്ഷേ അദ്ദേഹം ഇപ്പോഴും അത് ചെയ്യുന്നു എന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം ” പോഗ്ബ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *