മെസ്സിയോളം ടാലന്റ് ഉള്ളവൻ, നെയ്മറുടെ കരിയർ നശിപ്പിച്ചത് നെയ്മർ തന്നെ: ബ്രസീലിയൻ ക്ലബ്ബ് പ്രസിഡന്റ്
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ചുറ്റിപ്പറ്റി നിരവധി റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.ഈ സീസണിന് ശേഷം നെയ്മർ അൽ ഹിലാൽ വിടാനുള്ള സാധ്യതകൾ ഏറെയാണ്.അദ്ദേഹത്തിന്റെ അടുത്ത ക്ലബ്ബ് ഏതാകും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.ഇന്റർമയാമി,സാന്റോസ് എന്നീ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. നെയ്മറുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ ബ്രസീലിയൻ ഫുട്ബോളിൽ സജീവമായി കഴിഞ്ഞു.
ബ്രസീലിലെ പ്രമുഖ ക്ലബ്ബായ ബോട്ടോഫോഗോയുടെ പ്രസിഡന്റ് ആയ മെല്ലോ ഇക്കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ബോട്ടോഫോഗോക്ക് നെയ്മറെ കൊണ്ടുവരാൻ താല്പര്യമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.നെയ്മറുടെ ഇഞ്ചുറി തന്നെയാണ് പ്രശ്നം. മെസ്സിയോളം ടാലന്റ് ഉള്ള നെയ്മർ തന്റെ കരിയർ സ്വയം നശിപ്പിക്കുകയാണ് ചെയ്തതെന്നും മെല്ലോ ആരോപിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എക്കാലത്തെയും മികച്ച ടാലന്റ്കളിൽ ഒന്നാണ് നെയ്മർ ജൂനിയർ. ലയണൽ മെസ്സിയുടെ അതേ ലെവലിൽ ഉള്ള താരമാണ് നെയ്മർ.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് നെയ്മർ.പക്ഷേ നെയ്മർ തന്റെ കരിയർ സ്വയം നശിപ്പിക്കുകയായിരുന്നു.കൂടാതെ പരിക്കുകളും അദ്ദേഹത്തിന് തടസ്സമായി. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു ” ഇതാണ് ബ്രസീലിയൻ ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
നിലവിലെ റൂമറുകൾ പ്രകാരം നെയ്മർ ജൂനിയർ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണ്. ബ്രസീലിലേക്ക് തന്നെ മടങ്ങാനാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്.ഏതായാലും നെയ്മർ ഇനി ഏത് ക്ലബ്ബിന് വേണ്ടി കളിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.