മെസ്സിയുടെ പരിക്ക്, സ്റ്റാർട്ടിങ് ഇലവൻ ; സ്കലോണി പറയുന്നു!
ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ ചിരവൈരികളായ ബ്രസീലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. വെനിസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അർജന്റീന കളത്തിലിറങ്ങുക.
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് പരിശീലകൻ സ്കലോണി സംസാരിച്ചിരുന്നു. മെസ്സിയുടെ പരിക്ക് പേടിക്കാനില്ലെന്നും അദ്ദേഹം സജ്ജനാണ് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. കൂടാതെ സ്റ്റാർട്ടിങ് ഇലവൻ ഇപ്പോൾ തന്നെ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Argentina coach Lionel Scaloni press conference, talks Lionel Messi injury and the team. https://t.co/uZj39Hnfi0
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 4, 2021
” മെസ്സിക്ക് കുഴപ്പങ്ങൾ ഒന്നുമില്ല. ആ ഫൗൾ ഭയപ്പെടുത്തുന്നത് ആയിരുന്നു.പക്ഷേ ഭാഗ്യവശാൽ അദ്ദേഹത്തിന് ഒന്നും പറ്റിയില്ല.ഞങ്ങൾക്ക് കുറച്ചു കൂടെ പരിശീലനം ചെയ്യാനുണ്ട്. അതിന് ശേഷം ഞങ്ങൾ മെസ്സി 100% സജ്ജനാണ് ഉറപ്പ് വരുത്തും.വരുന്ന മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് എനിക്ക് ധാരണയുണ്ട്. എന്നാൽ ഞങ്ങൾക്ക് ഇനിയും പരിശീലനം നടത്താനുണ്ട്.വരുന്ന മത്സരങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ ആലോചിക്കുന്നുണ്ട് ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ സാധ്യത ഇലവൻ : Emiliano Martinez; Molina or Montiel, Romero, Otamendi, Acuña or Tagliafico; De Paul, Guido or Paredes, Lo Celso; Di Maria, Lautaro, Messi