മെസ്സിയും സുവാരസും ഇനി റൊണാൾഡോയുടെ റെക്കോർഡിനൊപ്പം !
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇനി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡിനൊപ്പം. ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇരുവരും തങ്ങളുടെ രാജ്യത്തിനു വേണ്ടി വലചലിപ്പിച്ചതോടെയാണ് ഈ ബ്രസീലിയൻ ഇതിഹാസത്തിന്റെ നേട്ടത്തിനൊപ്പമെത്തിയത്. ഇന്നലത്തെ മത്സരത്തിൽ ഇക്വഡോറിനെതിരെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു മെസ്സി ഇക്വഡോർ വല ചലിപ്പിച്ചത്. മരുഭാഗത്ത് മെസ്സിയുടെ സുഹൃത്തായ ലൂയിസ് സുവാരസും ഗോൾ കണ്ടെത്തി. ചിലിക്കെതിരെയായിരുന്നു സുവാരസ് ഗോൾ കണ്ടെത്തിയത്. ഇതും പെനാൽറ്റിയിലൂടെയായിരുന്നു. മത്സരത്തിൽ 2-1 ന് ഉറുഗ്വ വിജയിക്കുകയും ചെയ്തു.
39 – Tonight, both 🇦🇷 Lionel Messi and 🇺🇾 Luis Suárez have equalled 🇧🇷 Ronaldo's record for most goals scored for a South American national team in competitive matches (39 goals each). Beasts. pic.twitter.com/Yl2OE7tNQL
— OptaJavier (@OptaJavier) October 9, 2020
ഇരുവരും ഇന്നലെ നേടിയ ഗോളുകൾ ഒരു ലാറ്റിനമേരിക്കൻ താരം കോമ്പിറ്റേറ്റീവ് മത്സരത്തിൽ നേടുന്ന മുപ്പത്തിയൊമ്പതാം ഗോളായിരുന്നു. അതായത് മെസ്സിയും സുവാരസും തങ്ങളുടെ രാജ്യത്തിനു വേണ്ടി ഇന്നലെ നേടിയത് 39-മത് കോമ്പിറ്റേറ്റീവ് ഗോളാണ്. നിലവിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ് 39 ഗോളുകൾ പൂർത്തിയാക്കിയ ലാറ്റിനമേരിക്കൻ താരം. ഇനി ഒരു ഗോൾ കൂടി നേടിയാൽ റൊണാൾഡോയുടെ റെക്കോർഡ് ഇരുവർക്കും മറികടക്കാം. എന്നാൽ റൊണാൾഡോയെക്കാളും സുവാരസിനെക്കാളും ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ മെസ്സിക്കുണ്ട്. 71 ഗോളുകളാണ് മെസ്സി ഇതുവരെ തന്റെ രാജ്യത്തിന്റെ ജേഴ്സിയിൽ നേടിയിട്ടുള്ളത്.
An early goal from Messi hands Argentina a narrow win against Ecuador 🌟 pic.twitter.com/3l9DVoKmW9
— Goal (@goal) October 9, 2020