മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലായിരുന്നുവെങ്കിൽ ബാലൺഡി’ഓർ ലഭിക്കേണ്ട താരങ്ങൾ!
കഴിഞ്ഞ 15 വർഷത്തോളമായി ഫുട്ബോൾ ലോകത്തെ അടക്കി ഭരിക്കുന്ന ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഈ രണ്ട് താരങ്ങളുടെയും കാലഘട്ടത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ പല സൂപ്പർതാരങ്ങളും പിറകിലായി പോയിട്ടുണ്ട്.12 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് ഇരുവരും പങ്കിട്ടത് എന്ന കാര്യം ചേർത്ത് വായിക്കേണ്ട ഒന്നാണ്.
2008 മുതൽ 2021 വരെ 13 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതിൽ 12 എണ്ണവും മെസ്സിയും റൊണാൾഡോയുമാണ് സ്വന്തമാക്കിയിട്ടുള്ളത്.2018-ൽ ഇരുവരെയും പിറകിലാക്കിക്കൊണ്ട് ലുക്കാ മോഡ്രിച്ച് നേടുകയായിരുന്നു.
മെസ്സിയും റൊണാൾഡോയും ഇല്ലായിരുന്നുവെങ്കിൽ ഈ കാലമത്രയും ആരായിരിക്കും ബാലൺഡി’ഓർ നേടുക എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.ഇവർക്ക് പിറകിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള താരങ്ങളെയാണ് നാം പരിഗണിക്കുന്നത്. ഈ രണ്ടു താരങ്ങളും ഇല്ലായിരുന്നുവെങ്കിൽ സാവി,ഇനിയേസ്റ്റ, നെയ്മർ എന്നിവർക്ക് രണ്ട് വീതം ബാലൺഡി’ഓർ പുരസ്കാരങ്ങൾ ലഭിക്കുമായിരുന്നു. ഏതായാലും നമുക്ക് ഈ 12 വർഷങ്ങളിലെ രണ്ടാം സ്ഥാനക്കാരെ ഒന്ന് പരിശോധിക്കാം.
2008: Fernando Torres.
2009: Xavi Hernández.
2010: Andrés Iniesta.
2011: Xavi Hernández
2012: Andrés Iniesta.
2013: Franck Ribéry.
2014: Manuel Neuer.
2015: Neymar.
2016: Antoine Griezmann.
2017: Neymar.
2019: Virgil van Dijk.
2021: Robert Lewandowski.
ഇങ്ങനെയാണ് കണക്കുകൾ വരുന്നത്. പക്ഷേ ഈ താരങ്ങളെല്ലാം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി നിൽക്കുന്ന സമയത്ത് കളിക്കാൻ വിധിക്കപ്പെട്ടവരാണ്.