മെസ്സിഞ്ഞോ എത്തി,ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു!
വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ഇക്വഡോർ,പരാഗ്വ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രധാനപ്പെട്ട താരങ്ങളും ഇടം നേടിയിട്ടുണ്ട്.
എന്നാൽ ചില താരങ്ങളുടെ അഭാവവും ശ്രദ്ധേയമായി.പരിക്ക് കാരണം നെയ്മർ ജൂനിയർ ഇത്തവണയും ഇല്ല.കാസമിറോക്ക് സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു സൂപ്പർ താരമായ റാഫീഞ്ഞയും ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. അതേസമയം ആദ്യമായി മെസ്സിഞ്ഞോ ടീമിൽ ഇടം നേടിക്കഴിഞ്ഞു. ബ്രസീലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.