മെയ് 25 വരെ കാത്തിരിക്കും, അല്ലെങ്കിൽ പ്ലാൻ ബി: നയം വ്യക്തമാക്കി CBF പ്രസിഡന്റ്!

ബ്രസീലിന്റെ ദേശീയ ടീമിന് ഇപ്പോഴും ഒരു സ്ഥിര പരിശീലകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ എത്തിക്കാനാണ് ബ്രസീൽ ഇപ്പോൾ ആഗ്രഹിക്കുന്നത്.അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.എന്നാൽ റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ള കാര്യം ആഞ്ചലോട്ടി ഈയിടെ തുറന്ന് പറയുകയും ചെയ്തിരുന്നു.

CBF ന്റെ പ്ലാൻ എ എന്നുള്ളത് ആഞ്ചലോട്ടിയെ പരിശീലകനായി എത്തിക്കുക എന്നുള്ളത് തന്നെയാണ്. അതിന് സാധിച്ചില്ലെങ്കിലാണ് അവർ പ്ലാൻ ബി നടപ്പിലാക്കുക.ഫെർണാണ്ടോ ഡിനിസ്,ജോർഹെ ജീസസ്,എബെൽ ഫെരേര എന്നിവരാണ് ബ്രസീലിന്റെ പ്ലാൻ ബി യിൽ ഉള്ളത്.ഇവരെയാണ് പിന്നീട് പരിഗണിക്കുക.

ഏതായാലും തങ്ങളുടെ പ്ലാൻ A നടപ്പിലാക്കാൻ മെയ് 25ആം തീയതി വരെയാണ് തങ്ങൾ പരമാവധി കാത്തിരിക്കുക എന്നുള്ള കാര്യം CBF പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.കാർലോ ആഞ്ചലോട്ടിയുടെ പേര് ഇദ്ദേഹം പരാമർശിച്ചിട്ടില്ല. എന്നാൽ മെയ് 25ന് ശേഷം പ്ലാൻ A അവർക്ക് ആയിട്ടില്ലെങ്കിൽ പ്ലാൻ ബി യിലേക്ക് നീങ്ങുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചത്. അതിനുശേഷം താൽക്കാലിക പരിശീലകനായ റാമോൺ മെനസസിന്റെ കീഴിൽ മൊറോക്കോക്കെതിരെ ഒരു സൗഹൃദ മത്സരം ബ്രസീൽ കളിച്ചിരുന്നു.അതിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു.ഇനി വരുന്ന ജൂൺ മാസത്തിലാണ് രണ്ട് സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *