മെക്സിക്കോയിൽ ആയത് കൊണ്ട് വേൾഡ് കപ്പ് ടീമിൽ ഉണ്ടാവില്ലെന്ന് ആരാണ് പറഞ്ഞത് ? ഡാനി ആൽവസ് പറയുന്നു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസിന് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. പിന്നീട് താരം മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ ഈ 39 കാരനായ താരത്തിന് സാധിക്കുമോ എന്നുള്ളത് സംശയം ഉണ്ടാക്കുന്ന കാര്യമാണ്. വരുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സ്‌ക്വാഡിൽ ഇടം നേടാൻ ഡാനി ആൽവസിന് സാധിച്ചിരുന്നില്ല.
എന്നാൽ ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാനാവുമെന്നുള്ള ആത്മവിശ്വാസത്തിലാണ് നിലവിൽ ഡാനിയുള്ളത്.മെക്സിക്കോയിൽ കളിക്കുന്നത് കൊണ്ട് ബ്രസീലിനൊപ്പം ഖത്തറിലേക്ക് പോവാനാവില്ല എന്നുള്ളത് ആരാണ് പറഞ്ഞത് എന്നാണ് ഡാനി ആൽവസ് ചോദിച്ചിട്ടുള്ളത്. വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താനെന്നും ആൽവസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 17, 2022
” എന്റെ ലക്ഷ്യം എന്നുള്ളത് ഖത്തർ വേൾഡ് കപ്പിലേക്ക് പോവുക എന്നുള്ളതാണ്. അതിനുവേണ്ടി ഞാൻ ദിവസേന തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.എനിക്ക് വേണ്ടി വാതിലുകൾ തുറന്നിട്ടതിന് പ്യൂമാസിനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്.പ്യൂമാസിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പലരും എന്നോട് പറഞ്ഞത് ഈ വേൾഡ് കപ്പ് അടുത്ത് നിൽക്കുന്ന സമയത്താണ് മെക്സിക്കോയിലേക്ക് പോകുന്നത് എന്നായിരുന്നു. മെക്സിക്കോയിൽ ആയതുകൊണ്ട് ഞാൻ വേൾഡ് കപ്പിൽ ഉണ്ടാവില്ലെന്ന് ആരാണ് പറഞ്ഞത്? ഞാൻ എന്റേതായ ചരിത്രം കുറിക്കുക തന്നെ ചെയ്യും. വേൾഡ് കപ്പിൽ എത്താൻ വേണ്ടി ഞാൻ എന്റെ പരമാവധി ശ്രമങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട് ” ഇതാണ് ഡാനി പറഞ്ഞിട്ടുള്ളത്.
ബ്രസീലിനൊപ്പം രണ്ട് വേൾഡ് കപ്പുകളാണ് ഇതുവരെ ഡാനി ആൽവസ് കളിച്ചിട്ടുള്ളത്. കഴിഞ്ഞ 2018ലെ വേൾഡ് കപ്പ് ഡാനി ആൽവസിന് നഷ്ടമായിരുന്നു. പരിക്കായിരുന്നു അന്ന് താരത്തിന് വിനയായിരുന്നത്.