മൂന്ന് മാറ്റങ്ങൾ, വെനീസ്വെലക്കെതിരെയുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ഈ വർഷത്തെ കോപ്പ അമേരിക്കയിലെ ആദ്യമത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 2:30-ന് വെനിസ്വേലയെയാണ് ബ്രസീൽ നേരിടുന്നത്. ബ്രസീലിയയിൽ വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായുള്ള ട്രെയിനിങ് സെഷൻ ഇന്നലെ സാവോ പോളോയിൽ വെച്ച് ബ്രസീൽ പൂർത്തിയാക്കി. കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബ്രസീലിന്റെ വരവ്.
അതേസമയം വെനിസ്വേലയാവട്ടെ കോവിഡ് പ്രതിസന്ധിയിലുമാണ്.

ബ്രസീലിയൻ പരിശീലകൻ ടിറ്റെ മത്സരത്തിനുള്ള ഇലവൻ കണ്ടു വെച്ചിട്ടുണ്ട്. സിബിഎഫ് തന്നെയാണ് ഇത്‌ പുറത്ത് വിട്ടിട്ടുള്ളത്.കഴിഞ്ഞ പരാഗ്വക്കെതിരെ ഇറങ്ങിയ ആദ്യഇലവനിൽ നിന്നും മൂന്ന് മാറ്റങ്ങളാണ് ടിറ്റെ നടത്താൻ ഉദ്ദേശിക്കുന്നത്. ഗോൾകീപ്പർ എഡേഴ്സണ് പകരം ആലിസൺ ബക്കർ തിരിച്ചെത്തിയേക്കും.പ്രതിരോധനിരയിലും ഒരു മാറ്റമുണ്ടായേക്കും. അലക്സ് സാൻഡ്രോക്ക് സ്ഥാനം നഷ്ടമാവും. പകരം റെനാൻ ലോദിയായിരിക്കും ഇടം നേടുക. കൂടാതെ ഫിർമിനോയും പുറത്തിരിക്കേണ്ടി വരും. ലുക്കാസ് പക്വറ്റ മധ്യനിരയിലേക്ക് തിരിച്ചെത്തും. ഈ മൂന്ന് മാറ്റങ്ങളാണ് നിലവിൽ ടിറ്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സാധ്യത ഇലവൻ താഴെ നൽകുന്നു.

Alisson, Danilo, Marquinhos, Éder Militão, Renan Lodi, Casemiro, Fred, Lucas Paquetá, Richarlison, Gabriel Jesus and Neymar.

Leave a Reply

Your email address will not be published. Required fields are marked *