മൂന്ന് മാറ്റങ്ങൾ, ടുണീഷ്യക്കെതിരെയുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ പരാജയപ്പെടുത്തിയത്.റിച്ചാർലീസൺ രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നേടിയത് മാർക്കിഞ്ഞോസായിരുന്നു. അതേസമയം നെയ്മർ 2 അസിസ്റ്റുകളുമായി മത്സരത്തിൽ തിളങ്ങി നിൽക്കുകയും ചെയ്തു.
ഇനി ബ്രസീലിന്റെ അടുത്ത മത്സരം ടുണീഷ്യക്കെതിരെയാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12 മണിക്കാണ് ഈ മത്സരം നടക്കുക.പാരീസിൽ വെച്ച് തന്നെയായിരിക്കും ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിന്റെ സാധ്യത ഇലവനെ ഇപ്പോൾ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും മൂന്ന് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന ആലിസൺ,മിലിറ്റാവോ,വിനീഷ്യസ് ജൂനിയർ എന്നിവർക്ക് പകരമായി കൊണ്ട് വെവെർടൺ,ഡാനിലോ,ഫ്രഡ് എന്നിവരായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
Saiba mais detalhes: https://t.co/zB4hAvrSPS
— ge (@geglobo) September 25, 2022
കഴിഞ്ഞ മത്സരത്തിൽ കൂടുതൽ അറ്റാക്കിങ്ങിനായിരുന്നു ടിറ്റെ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ അതിൽ നിന്നും മാറി പ്രതിരോധത്തിന് കുറച്ച് പ്രാധാന്യം നൽകുന്ന ഒരു ഫോർമേഷൻ ആണ് അടുത്ത മത്സരത്തിന് തയ്യാറാക്കുന്നത്. എന്തായാലും ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.
Weverton, Danilo, Marquinhos, Thiago Silva, Alex Telles; Casemiro, Fred, Lucas Paquetá and Raphinha; Neymar and Richarlison.ഇവരായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.
ഏതായാലും കഴിഞ്ഞ മത്സരത്തിലേത് പോലെയുള്ള ഒരു മികച്ച വിജയം നേടാൻ കഴിയുമെന്നാണ് ബ്രസീൽ ആരാധകർ വിശ്വസിക്കുന്നത്.