മൂന്ന് മാറ്റങ്ങൾ, അർജന്റീനക്കെതിരെയുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് വമ്പൻമാർ തമ്മിലാണ് കൊമ്പ് കോർക്കുന്നത്. ചിരവൈരികളായ അർജന്റീനയും ബ്രസീലും മുഖാമുഖം വരുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക. ആദ്യമത്സരത്തിൽ ചിലിയെ കീഴടക്കി കൊണ്ടാണ് ബ്രസീൽ വരുന്നതെങ്കിൽ വെനിസ്വേലയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കടന്നു വരുന്നത്.

ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ ബ്രസീലിന്റെ പരിശീലകൻ ടിറ്റെ പത്രസമ്മേളനത്തിൽ പുറത്ത് വിടാൻ തയ്യാറായിരുന്നില്ല. അതേസമയം പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഒരു സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്. ഇത്‌ പ്രകാരം മൂന്ന് മാറ്റങ്ങൾ ടിറ്റെ വരുത്തിയേക്കും. സസ്പെൻഷനിലുള്ള മാർക്കിഞ്ഞോസിന്റെ സ്ഥാനത്ത് ലുകാസ് വെരിസിമോ അരങ്ങേറിയേക്കും.കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ട്‌ ചെയ്ത ബ്രൂണോ ഗിമിറസിന്റെ സ്ഥാനത്ത് ജേഴ്‌സൺ ഇടം നേടിയേക്കും. യുവതാരം വിനീഷ്യസ് ജൂനിയറിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കില്ല.പകരം എവെർട്ടൻ റിബയ്റോ സ്ഥാനം നേടിയേക്കും.

ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Weverton, Danilo, Eder Militão, Lucas Veríssimo and Alex Sandro; Casemiro, Gerson (Bruno Guimarães), Lucas Paquetá and Everton Ribeiro; Gabigol and Neymar .

Leave a Reply

Your email address will not be published. Required fields are marked *