മൂന്ന് ബ്രസീലിയൻ താരങ്ങളെ കൂടി സ്വന്തമാക്കാൻ ഇറ്റലി!

ബ്രസീലിയൻ താരങ്ങളെ സ്വന്തമാക്കി തങ്ങളുടെ ദേശീയ ടീമിൽ ഉൾപ്പെടുത്തുന്ന ഇറ്റലിയെ ഇതിന് മുമ്പും നാം കണ്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം സൂപ്പർ താരമായ ജോർജീഞ്ഞോയാണ്. ബ്രസീലുകാരനായ ജോർജിഞ്ഞോയെ ഇറ്റലി തങ്ങളുടെ ദേശീയ ടീമിലേക്ക്‌ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിക്ക്‌ വേണ്ടി കളിച്ചു തുടങ്ങിയ ജോർജീഞ്ഞോ നിർണായക താരമായി മാറുകയായിരുന്നു.

ഇപ്പോഴിതാ മൂന്ന് ബ്രസീലിയൻ താരങ്ങളെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ ദേശീയ ടീം. ജോവോ പെഡ്രോ,ലൂയിസ് ഫെലിപ്പെ, റോജർ ഇബാനസ് എന്നിവരെയാണ് ഇറ്റലി സ്വന്തമാക്കാൻ നിൽക്കുന്നത്.ഇറ്റലിയുടെ കോച്ചിംഗ് സ്റ്റാഫുകൾ ഈ മൂന്ന് താരങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഫിഫയോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.

29-കാരനായ ജോവോ പെഡ്രോ മുന്നേറ്റനിര താരമാണ്.2014 മുതൽ ഇറ്റാലിയൻ ക്ലബായ കാഗ്ലിയാരിക്ക്‌ പന്ത് തട്ടി കൊണ്ടിരിക്കുന്ന താരമാണ് പെഡ്രോ.

24-കാരനായ ലൂയിസ് ഫെലിപ്പെ സെന്റർ ബാക്കാണ്.ബ്രസീലിന്റെ യൂത്ത് ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.ഇറ്റലിയുടെ അണ്ടർ 21 ടീമിനുവേണ്ടി മുമ്പ് ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും അന്ന് ഇദ്ദേഹം ക്ഷണം സ്വീകരിച്ചിരുന്നില്ല.

മറ്റൊരു താരം റോജർ ഇബാനസാണ്. ഡിഫൻഡറായ താരം 2020 മുതൽ റോമക്ക്‌ വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ്.

ഏതായാലും നടപടിക്രമങ്ങൾ പൂർത്തിയായാൽ ജനുവരിയിൽ ഇവർക്ക്‌ ഇറ്റലി ടീമിനൊപ്പം ജോയിൻ ചെയ്യാൻ സാധിക്കും. അതേസമയം വേൾഡ് കപ്പിന് നേരിട്ട് യോഗ്യത ലഭിക്കാത്ത ഇറ്റലിക്ക്‌ മാർച്ചിലെ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *