മൂന്നിൽ മൂന്നും വിജയിച്ചു, അജയ്യരായി അസൂറിപ്പട!
ഇറ്റലിയുടെ വിജയകുതിപ്പിന് തടയിടാൻ വെയിൽസിനും കഴിഞ്ഞില്ല. ഏകപക്ഷീയമായ ഒരു ഗോളിന് വെയിൽസിനെ തകർത്തു വിട്ടു കൊണ്ട് ഇറ്റലി ഗ്രൂപ്പ് ചാമ്പ്യൻമാരായി. മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ചു കൊണ്ടാണ് ഇറ്റലി പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ഈ മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകൾ നേടിയ ഇറ്റലി ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടുമില്ല.തോൽവി വഴങ്ങിയെങ്കിലും വെയിൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നാല് പോയിന്റുള്ള വെയിൽസ് പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു.
#EURO2020
— Italy ⭐️⭐️⭐️⭐️ (@azzurri) June 20, 2021
Matteo the match-winner! 😝#ITA #ITAWAL #Azzurri #VivoAzzurro pic.twitter.com/UN4H0WcbB5
മത്സരത്തിന്റെ 39-ആം മിനുട്ടിൽ പെസ്സിന നേടിയ ഗോളാണ് ഇറ്റലിക്ക് വിജയം നേടികൊടുത്തത്. മാർക്കോ വെറാറ്റിയുടെ ഫ്രീകിക്കിൽ നിന്നായിരുന്ന പെസ്സിന ഗോൾ നേടിയത്.55-ആം മിനുട്ടിൽ വെയിൽസ് താരം അമ്പടു റെഡ് കാർഡ് കണ്ടതും വെയിൽസിന് തിരിച്ചടിയായി.അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാന്റ് തകർപ്പൻ ജയം നേടി.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്സർലാന്റ് തുർക്കിയെ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകൾ നേടിയ ഷാക്കിരിയാണ് വിജയശില്പി.സ്വിറ്റ്സർലാന്റ് നേടിയ മൂന്ന് ഗോളിനും അസിസ്റ്റ് നൽകിയത് സ്റ്റീവൻ സുബെറായിരുന്നു.