മുള്ളര്‍ക്ക് ശേഷം ഇത് ആദ്യം,ഹാലന്റ് കുതിക്കുന്നു!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് നോർവേ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ സ്ലോവേനിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ഏർലിംഗ് ഹാലന്റ് തിളങ്ങിയിട്ടുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
രാജ്യത്തിനുവേണ്ടിയും ക്ലബ്ബിനു വേണ്ടിയും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഹാലന്റ്.നോർവേക്ക് വേണ്ടി 35 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്. കേവലം 38 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം 35 ഗോളുകൾ നേടിയിട്ടുള്ളത്. ഇതുവഴി ഒരു പുതിയ റെക്കോർഡും അദ്ദേഹം കുറച്ചു കഴിഞ്ഞിട്ടുണ്ട്.
ജർമൻ ഇതിഹാസമായ ഗെർഡ് മുള്ളർക്ക് 38 മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടുന്ന ആദ്യത്തെ യൂറോപ്യൻ താരം എന്ന റെക്കോർഡ് ആണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്. 1972 മെയ് മാസത്തിലാണ് മുള്ളർ ഈ റെക്കോർഡ് സ്ഥാപിച്ചത്. അദ്ദേഹം ആദ്യത്തെ 38 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ ആയിരുന്നു നേടിയിരുന്നത്.അതിനുശേഷം ആദ്യമായാണ് ഇത്രയധികം ഗോളുകൾ ഒരു താരം 38 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കുന്നത്.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഗോളടിച്ചു കൂട്ടാൻ ഹാലന്റിന് സാധിക്കുന്നുണ്ട്.11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 12 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ അടുത്ത മത്സരത്തിൽ കസാക്കിസ്ഥാൻ ആണ് നോർവേയുടെ എതിരാളികൾ.