മിന്നും പ്രകടനവുമായി വിമർശകർക്ക് മറുപടി നൽകി ഡിഹിയ, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !
ഈയിടെയായി മോശം പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് സ്പെയിൻ ഗോൾകീപ്പർ ഡേവിഡ് ഡിഹിയ. എന്നാൽ ഇന്നലത്തെ മത്സരത്തിലെ പ്രകടനം കൊണ്ട് വിമർശകരുടെ വായാടിപ്പിച്ചിരിക്കുകയാണ് താരം. മത്സരത്തിൽ സ്പെയിൻ സമനില വഴങ്ങിയെങ്കിലും കൂടുതൽ ഗോളുകൾ ഒന്നും തന്നെ വഴങ്ങാതെ കാത്തുസൂക്ഷിച്ചത് ഡിഹിയയുടെ ഇടപെടലുകൾ ആയിരുന്നു. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനുട്ടിൽ ടിമോ വെർണറാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ ജർമ്മനി ജയമുറപ്പിച്ച സമയത്ത് സ്പെയിനിന്റെ സമനില ഗോൾ പിറക്കുകയായിരുന്നു. 95-ആം മിനിറ്റിൽ ഹോസെ ഗയെയുടെ ഗോളാണ് സ്പെയിനിന് സമനില നേടിക്കൊടുത്തത്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം ഡിഹിയ തന്നെയാണ്. 7.9 ആണ് ഹൂ സ്‌കോർഡ് ഡോട്ട് കോം താരത്തിന്റെ പ്രകടനത്തിന് നൽകുന്ന റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്നത് ജർമ്മനിയുടെ എംറി ചാനാണ്. 7.8 ആണ് താരത്തിന്റെ റേറ്റിംഗ്. മറ്റുള്ള താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
The best saves by David de Gea vs germany in 3/09/2020 👍💪👍💪 pic.twitter.com/1vI97gxSPh
— Talha⚽🥅⚽ (@Talha49293755) September 3, 2020
സ്പെയിൻ : 6.79
ഫെറാൻ : 7.0
മൊറീനോ : 6.9
നവാസ് : 6.2
തിയാഗോ : 7.3
ബുസ്ക്കെറ്റ്സ് : 6.4
റൂയിസ് : 6.6
ഗയെ : 7.0
ടോറസ് : 6.9
റാമോസ് : 6.8
കാർവഹൽ : 6.8
ഡിഹിയ : 7.9
ഫാറ്റി : 6.2 സബ്
റോഡ്രിഗസ് : 6.5 സബ്
മെറിനോ : 6.6 സബ്
⭐️ @D_DeGea: Man of the Match – Germany 1-1 Spain
— WhoScored.com (@WhoScored) September 3, 2020
🧤 Seven saves from the Manchester United keeper ultimately earned Spain a point in Germany and a man of the match rating of 7.85
📊 Full stats and ratings – https://t.co/UgwRj8Jyap pic.twitter.com/ejNUFvpbEU
ജർമ്മനി : 6.84
വെർണർ : 7.5
സാനെ : 6.7
ഡ്രാക്സ്ലർ : 7.3
കെഹ്റർ : 6.9
ഗുണ്ടോഗൻ : 7.1
ക്രൂസ് : 7.3
ഗോസെൻസ് : 7.0
ചാൻ : 7.8
സുളെ : 6.7
റൂഡിഗർ : 6.7
ട്രാപ് : 7.1
സെർഡർ : 6.0 സബ്
കൊച് : 5.9 സബ്
ജിന്റർ : 6.0 സബ്