മികച്ച താരമായി മാറാൻ ഞാൻ ക്രിസ്റ്റ്യാനോയെയാണ് മാതൃകയാക്കുന്നത് :കാർവാൽഹോ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. 39 കാരനായ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ്.ഈ സീസണിൽ 22 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 23 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.
ലിവർപൂൾ താരമായ ഫാബിയോ കാർവാൽഹോ നിലവിൽ ലോൺ അടിസ്ഥാനത്തിൽ ഹൾ സിറ്റിക്ക് വേണ്ടിയാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പോർച്ചുഗൽ അണ്ടർ 21 ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സീനിയർ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാതൃകയാക്കുന്ന താരം കൂടിയാണ് ഇദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച താരം റൊണാൾഡോയാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.കാർവാൽഹോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Pure football pic.twitter.com/QcfJQGEs1W
— A (@IconicCristiano) March 24, 2024
” ലോകത്തെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹം വർക്ക് ചെയ്യുന്ന രീതി അവിശ്വസനീയമാണ്. യുണൈറ്റഡിൽ അദ്ദേഹത്തോടൊപ്പം കളിച്ചവരെ എനിക്കറിയാം.ഈ പ്രായത്തിലും അദ്ദേഹം ഒരേ വർക്ക് ചെയ്യുന്നു,തന്റെ ബോഡി സൂക്ഷിക്കുന്നു. ഫുട്ബോൾ ശ്വസിക്കുന്ന ഒരു മാഡ്മാനാണ് റൊണാൾഡോയെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എപ്പോഴും മികച്ച താരമാവാൻ ആഗ്രഹിച്ച താരമാണ് റൊണാൾഡോ. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അവിടെ എത്തിയിട്ടുള്ളതും ” ഇതാണ് കാർവാൽഹോ പറഞ്ഞിട്ടുള്ളത്.
ലിവർപൂളിന് വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കാർവാൽഹോ. പിന്നീട് അദ്ദേഹം ലോണിൽ ഹൾസിറ്റിയിലേക്ക് പോവുകയായിരുന്നു. അവർക്കുവേണ്ടി 11 മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗൽ അണ്ടർ 21 ടീമിന് നാല് മത്സരങ്ങൾ കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിനെ തഴഞ്ഞുകൊണ്ടാണ് പോർച്ചുഗലിനെ തിരഞ്ഞെടുത്തത്.