മാർട്ടിനെല്ലി ബ്രസീൽ ടീമിൽ നിന്നും പുറത്തേക്ക്!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ചിലിയെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിൽ പകരക്കാരന്റെ റോളിലാണ് സൂപ്പർ താരമായ ഗബ്രിയേൽ മാർട്ടിനെല്ലി കളിച്ചിരുന്നത്. ഇടത് വിങ്ങിലാണ് അദ്ദേഹം കളിച്ചിരുന്നത്.
ഇനി അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 6:15നാണ് ഈയൊരു മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിനു മുന്നോടിയായി ബ്രസീലിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്ത അവരുടെ ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീൽ ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഒരു സാധ്യത അവിടെ അവശേഷിക്കുന്നുണ്ട്.
കാരണം മറ്റൊന്നുമല്ല,പരിക്ക് തന്നെയാണ്.അദ്ദേഹത്തിന്റെ ടെണ്ടന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇന്നലത്തെ ട്രെയിനിങ്ങിനു ശേഷം അദ്ദേഹം പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്. പരിക്ക് ഗുരുതരം ഒന്നുമല്ല.പക്ഷേ താരം കൂടുതൽ വിശദമായ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപക്ഷേ ബ്രസീൽ ദേശീയ ടീമിൽ നിന്നും അദ്ദേഹം പിൻവാങ്ങാനുള്ള സാധ്യത അവിടെയുണ്ട്.
മാർട്ടിനെല്ലി ടീമിൽ നിന്ന് പിൻവാങ്ങിയാലും അത് ബ്രസീലിനെ ബാധിക്കാനുള്ള സാധ്യത കുറവാണ്.കാരണം ഇടതുവിങ്ങിൽ കളിപ്പിക്കാൻ സാധിക്കുന്ന ഒരുപാട് താരങ്ങളെ ബ്രസീലിന് ഇപ്പോൾ ലഭ്യമാണ്.റാഫീഞ്ഞയും റോഡ്രിഗോയുമൊക്ക ഇടത് വിങ്ങിൽ കളിച്ച് പരിചയമുള്ള താരങ്ങളാണ്.
പെറുവിനെ കീഴടക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ബ്രസീൽ ടീമിന് മുന്നിൽ ഉള്ളത്.കഴിഞ്ഞ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.ഗോളടിക്കാൻ ആണ് പലപ്പോഴും ബ്രസീൽ ബുദ്ധിമുട്ട് കാണിക്കുന്നത്.ഇഗോർ ജീസസ് അതിനൊരു പരിഹാരമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.