മാഴ്സെലോ ചെയ്ത തെറ്റെന്താണ്? റെഡ് കാർഡിൽ പ്രതികരിച്ച് പരിശീലകൻ.

കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെ അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സ് സമനിലയിൽ തളച്ചിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിന്റെ 58 മിനുട്ടിൽ സൂപ്പർതാരമായ മാഴ്സെലോക്ക് റെഡ് കാർഡ് പുറത്തു പോകേണ്ടി വന്നിരുന്നു. എതിർ താരമായ ലൂസിയാനോ സാഞ്ചസിനെ ഗുരുതരമായി ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു മാഴ്സെലോക്ക് റെഡ് കാർഡ് ലഭിച്ചത്. പക്ഷേ മാഴ്സെലോ മനപ്പൂർവ്വം ചെയ്തതായിരുന്നില്ല, മറിച്ച് അബദ്ധത്തിൽ പറ്റിയതായിരുന്നു.

ലൂസിയാനോ സാഞ്ചസിന്റെ കാൽമുട്ട് സ്ഥാനം തെന്നിമാറിയിട്ടുണ്ട്. റെഡ് കാർഡ് ലഭിച്ചതിന് ശേഷം കരഞ്ഞു കൊണ്ടായിരുന്നു മാഴ്സെലോ പുറത്തു പോയിരുന്നത്. താരം മനപ്പൂർവ്വം ചെയ്തതല്ല എന്നത് വീഡിയോകളിൽ നിന്നും വളരെ വ്യക്തമാണ്.മാഴ്സെലോക്ക് റെഡ് കാർഡ് ലഭിച്ചതിനെതിരെ ഫ്ലൂമിനൻസിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.ആ റെഡ് കാർഡ് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് ബ്രസീലിന്റെ പരിശീലകൻ കൂടിയായ ഡിനിസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“മാഴ്സെലോ ഡ്രിബിൾ ചെയ്യുന്ന സമയത്ത് ആ താരത്തിന്റെ കാൽ അവിടെ വരികയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മാഴ്സെലോയെ പുറത്താക്കിയത് തീർത്തും അനർഹമാണ്.ഒരിക്കലും അത് അംഗീകരിക്കാൻ കഴിയില്ല. എന്ത് തെറ്റാണ് മാഴ്സെലോ ചെയ്തിട്ടുള്ളത്? ആ താരത്തിന് സംഭവിച്ച കാര്യത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്. പക്ഷേ മാഴ്സലോ അവിടെ കുറ്റക്കാരനല്ല.അദ്ദേഹത്തെ പുറത്താക്കാൻ പാടില്ലായിരുന്നു.ഒരിക്കലും മനപ്പൂർവമല്ല അദ്ദേഹം ചെയ്തിട്ടുള്ളത്.അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടുമില്ല.അദ്ദേഹത്തെ പുറത്താക്കിയത് മത്സരത്തെ നശിപ്പിക്കുകയാണ് ചെയ്തത് ” ഇതാണ് ബ്രസീൽ ദേശീയ ടീമിന്റെ കെയർ ടെക്കർ പരിശീലകൻ കൂടിയായ ഡിനിസ് പറഞ്ഞിട്ടുള്ളത്.

പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ലൂസിയാനോ ഏകദേശം ഒരു വർഷത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. അതേസമയം സംഭവിച്ച കാര്യത്തിൽ ഇൻസ്റ്റഗ്രാമിലൂടെ മാഴ്സെലോ മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *