മാഴ്സെലോയെ പുകഴ്ത്തി റിക്വൽമി,തന്റെ ഐഡോളെന്ന് മാഴ്സെലോ.

ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസ് നിലവിൽ കോപ ലിബർട്ടഡോറസ് മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സാണ് ഫ്ലൂമിനൻസിന്റെ എതിരാളികൾ.അർജന്റീനയിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഫ്ലുമിനൻസ് താരങ്ങൾ ബൊക്ക ജൂനിയേഴ്സിന്‍റെ മൈതാനത്തായിരുന്നു പരിശീലനം നടത്തിയിരുന്നത്.

നിലവിൽ ഫ്ലൂമിനൻസിന് വേണ്ടിയാണ് ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ കളിക്കുന്നത്. കഴിഞ്ഞ ദിവസം ബൊക്കയുടെ വൈസ് പ്രസിഡണ്ടും അർജന്റൈൻ ഇതിഹാസവുമായ യുവാൻ റോമൻ റിക്വൽമി മാഴ്സെലോയെ ട്രെയിനിങ്ങിനിടെ സന്ദർശിച്ചിരുന്നു.ബൊക്ക ജൂനിയേഴ്സിന്‍റെ ലെഫ്റ്റ് ബാക്ക് ആയ ഫ്രാങ്ക്‌ ഫാബ്രയും ഇദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരെയും പ്രശംസിച്ചുകൊണ്ട് റിക്വൽമി സംസാരിക്കുകയും ചെയ്തു.

” ഫാബ്ര നിന്നെ പോലെയാണ് കളിക്കുക. നീ റയൽ മാഡ്രിഡിന് എങ്ങനെയായിരുന്നുവോ അതുപോലെയാണ് ബൊക്ക ജൂനിയേഴ്സിന് ഇവൻ ” ഇതാണ് റിക്വൽമി ഫാബ്രയെ ചൂണ്ടികാണിച്ച് മാഴ്സെലോയോട് പറഞ്ഞിട്ടുള്ളത്.

അതേസമയം റിക്വൽമിയുമൊത്തുള്ള ചിത്രം മാഴ്സെലോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.

“ഒരു ഐഡോളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചു. ജേഴ്സിക്കും നിങ്ങളുടെ സ്വീകരണത്തിനും നന്ദി യുവാൻ റോമൻ റിക്വൽമി ” ഇതാണ് മാഴ്സെലോ കുറിച്ചിരിക്കുന്നത്.

അർജന്റൈൻ ഇതിഹാസത്തെ ഐഡോളായി പരിഗണിക്കുന്ന വ്യക്തിയാണ് മാഴ്സെലോ. ഈ ബ്രസീലിയൻ ലീഗിൽ ഏഴുമത്സരങ്ങൾ മാത്രമാണ് മാഴ്സെലോക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.ഒരു അസിസ്റ്റ് അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *