മാഴ്സെലോയുടെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയാൽ ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ നടത്തും : തുറന്നു പറഞ്ഞ് അർജന്റൈൻ സൂപ്പർ താരം!

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സെലോ തന്റെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചെത്തിയത്. തന്റെ പഴയ ക്ലബ്ബായ ഫ്ലൂമിനൻസിലെക്കാണ് മാഴ്സെലോ മടങ്ങിയെത്തിയത്. വലിയ വരവേൽപ്പായിരുന്നു അദ്ദേഹത്തിന് ആരാധകർ നൽകിയിരുന്നത്. തിരിച്ചുവരവിൽ ക്ലബ്ബിന് വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം ഒരു ഗോളും നേടിയിട്ടുണ്ട്.

ഫ്ലൂമിനൻസിന് വേണ്ടി ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത് അവരുടെ അർജന്റൈൻ സ്ട്രൈക്കർ ആയ ജർമ്മൻ കാനോ തന്നെയാണ്.ആകെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടാൻ ഈ അർജന്റീന സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാഴ്സെലോയും താനും ചേർന്ന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതായത് മാഴ്സെലോയുടെ അസിസ്റ്റിൽൽ നിന്ന് താൻ ഗോൾ നേടിയാൽ രണ്ടുപേരും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suiii സെലിബ്രേഷൻ നടത്തുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാനോയുടെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞങ്ങൾ ആ സെലിബ്രേഷൻ നടത്താൻ തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അസിസ്റ്റിൽൽ നിന്നും എനിക്ക് ഗോൾ നേടാനായാൽ ഞങ്ങൾ തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷൻ നടത്തും. രണ്ടുപേരും പരസ്പരം കൈകൾ ക്ലാപ്പ് ചെയ്യുകയും ചെയ്യും.ഞങ്ങൾ അതെല്ലാം നേരത്തെ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്.എന്നാണോ അദ്ദേഹത്തിന്റെ പാസിൽ നിന്നും എനിക്ക് ഗോൾ നേടാൻ ആവുക അന്ന് ഞങ്ങൾ അത് ചെയ്തു കാണിക്കും “ഇതാണ് ജർമൻ കാനോ പറഞ്ഞിട്ടുള്ളത്.

15 വർഷക്കാലം റയൽ മാഡ്രിഡിൽ ചിലവഴിച്ച ഇതിഹാസമാണ് മാഴ്സെലോ. 25 കിരീടങ്ങൾ അദ്ദേഹം ക്ലബ്ബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഴ്സെലോയും അവിടെ ഉറ്റ സുഹൃത്തുക്കളായിരുന്നു.നിലവിൽ സൗദി അറേബ്യയിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *