മാപ്പ് പറഞ്ഞ് ക്രൂസ്, പ്രതികരണവുമായി പെഡ്രി!
യൂറോ കപ്പിൽ നടന്ന കഴിഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്പെയിനും ജർമ്മനിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിക്കാൻ സ്പെയിനിന് സാധിച്ചിരുന്നു. എക്സ്ട്രാ ടൈമിൽ മെറിനോ നേടിയ ഹെഡര്‍ ഗോളാണ് അവർക്ക് വിജയം നേടിക്കൊടുത്തത്.ഇതോടെ സ്പെയിൻ സെമിയിൽ പ്രവേശിക്കുകയും ജർമ്മനി പുറത്താക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്പാനിഷ് സൂപ്പർ താരമായ പെഡ്രിക്ക് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നിരുന്നു.ടോണി ക്രൂസായിരുന്നു പെഡ്രിയെ ഫൗൾ ചെയ്തിരുന്നത്. ഇനി കുറച്ചുകാലം പെഡ്രിക്ക് കളിക്കാനാവില്ല. താരത്തെ പരിക്കേൽപ്പിച്ചതിൽ ടോണി ക്രൂസ് മാപ്പ് പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“പെഡ്രിയോട് ഞാൻ മാപ്പ് ചോദിക്കുന്നു.എത്രയും പെട്ടെന്ന് തിരിച്ചെത്താൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുകയും ചെയ്യുന്നു. നിങ്ങളെ ഞാൻ മനപ്പൂർവ്വം പരിക്കേൽപ്പിച്ചതല്ല. പരിക്കിൽ നിന്നും വേഗം മുക്തനാവട്ടെ. നിങ്ങളൊരു മികച്ച താരമാണ് ” ഇതാണ് ക്രൂസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.
ഇപ്പോഴിതാ പെഡ്രി ഈ മാപ്പ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നിങ്ങളുടെ മെസ്സേജിന് ഞാൻ നന്ദി പറയുന്നു ടോണി ക്രൂസ്.ഇത് ഫുട്ബോളാണ്. ഇത്തരം കാര്യങ്ങൾ സംഭവിച്ചേക്കാം. നിങ്ങളുടെ കരിയർ നിങ്ങളുടെ നേട്ടങ്ങളും എല്ലാ കാലത്തും നിലനിൽക്കും ” ഇതാണ് പെഡ്രി കുറിച്ചിട്ടുള്ളത്.
ടോണി ക്രൂസ് തന്റെ അവസാനത്തെ മത്സരമായിരുന്നു കളിച്ചു കഴിഞ്ഞത്. ഇനി പ്രൊഫഷണൽ ഫുട്ബോളിൽ ക്രൂസിനെ നമുക്ക് കാണാൻ കഴിയില്ല. പതിവിൽ നിന്നും വ്യത്യസ്തനായ വളരെ അഗ്രസീവായ ഒരു ടോണി ക്രൂസിനെയായിരുന്നു നമുക്ക് സ്പെയിനിനെതിരെയുള്ള മത്സരത്തിൽ കാണാൻ സാധിച്ചത്.