മാനെയെ വേൾഡ് കപ്പിന് എത്തിക്കാൻ ആത്മീയ നേതാക്കളെ ഉപയോഗപ്പെടുത്തും : ഫിഫ ജനറൽ സെക്രട്ടറി.
ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം സൂപ്പർതാരം സാഡിയോ മാനെയുടെ പരിക്കാണ്.ബയേണിന് വേണ്ടിയുള്ള മത്സരത്തിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്.മാനെക്ക് വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിയില്ല എന്ന റിപ്പോർട്ടുകൾ ഇതിന് തുടർന്ന് സജീവമായിരുന്നു.
പക്ഷേ മാനെയെ എങ്ങനെയെങ്കിലും വേൾഡ് കപ്പിന് എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ സെനഗലുള്ളത്. അതുകൊണ്ടുതന്നെ അവസാന ശ്രമമെന്നോണം ആത്മീയ നേതാക്കളെ മാനെയുടെ കാര്യത്തിൽ ഉപയോഗപ്പെടുത്തുമെന്നാണ് ഫത്മ സമൗറ പറഞ്ഞിട്ടുള്ളത്.ഇവർ ഫിഫയുടെ ജനറൽ സെക്രട്ടറിയാണ്, മാത്രമല്ല സെനഗൽ സ്വദേശിയുമാണ്.ഫത്മയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 11, 2022
” മാനെയുടെ കാര്യത്തിൽ ഞങ്ങൾ ഇനി ആത്മീയ നേതാക്കളെ ഉപയോഗിക്കാനാണ് പോകുന്നത്.അത് ഫലപ്രദമാണോ എന്നുള്ള കാര്യം എനിക്കറിയില്ല. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഞങ്ങൾ അത് പരീക്ഷിച്ചു നോക്കും.തീർച്ചയായും ഞങ്ങൾ അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എന്തെന്നാൽ ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹം ആവശ്യമാണ് ” ഇതാണ് ഫിഫയുടെ ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്.
ഏതായാലും മാനെ സെനഗലിന്റെ ടീമിനൊപ്പം ഖത്തറിൽ ഉണ്ടാവുന്നത് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇക്വഡോർ,നെതർലാന്റ്സ്,ഖത്തർ എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് ഇപ്പോൾ സെനഗൽ ഉൾപ്പെട്ടിരിക്കുന്നത്.