മറഡോണയുടെ വിയോഗം, അൻപത് കുടുംബങ്ങൾക്ക് നഷ്ടമായത് തങ്ങളുടെ നാഥനെ !

നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് ഇതിഹാസതാരം മറഡോണ ലോകത്തോടെ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണ ലോകത്തെ വിട്ടുപിരിഞ്ഞത്. ഫുട്ബോൾ ലോകം ഒന്നടങ്കം മറഡോണയുടെ വിയോഗത്തിയ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ താരത്തിന്റെ വിയോഗം മൂലം അൻപത് കുടുംബങ്ങൾക്കാണ് തങ്ങളുടെ ആശ്രയത്തെയും നാഥനെയും നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്ക ടിവിയിലെ അവതാരകനായ ജോർജെ റിയാൽ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്. മറഡോണയുമായി ബന്ധപ്പെട്ട അൻപത് കുടുംബങ്ങളുടെ എല്ലാ ചിലവുകളും മറഡോണയായിരുന്നു വഹിച്ചിരുന്നത്. മാത്രമല്ല ഇവരുടെയെല്ലാം വരുമാനമാർഗവും മറഡോണ എന്ന വ്യക്തിയെ ആശ്രയിച്ചായിരുന്നു.

പത്ത് മില്യൺ അർജന്റൈൻ പെസോസ് ആയിരുന്നു മറഡോണ ഒരു മാസം ചിലവഴിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും ഈ അമ്പതോളം വരുന്ന കുടുംബങ്ങളുടെ ചിലവുകൾക്കും ക്ഷേമത്തിനുമായിരുന്നു. അർജന്റീനയിലും വിദേശത്തുമുള്ള അൻപത് കുടുംബങ്ങളാണ് ഇവ. താരത്തിന്റെ ബന്ധുക്കൾ, തൊഴിലാളികൾ, സുഹൃത്തുക്കൾ എന്നിവരൊക്കെ അടങ്ങിയതാണ് ആ അൻപത് കുടുംബങ്ങൾ. മറഡോണയുടെ വിയോഗം ഇവർക്കെല്ലാം താങ്ങാവുന്നതിലുമപ്പുറമാണ്.

ഇനി ഈ അൻപത് കുടുംബങ്ങൾ എന്ത് ചെയ്യുമെന്നും ജോർജെ റിയാൽ ചോദ്യമുയർത്തുന്നുണ്ട്.മറഡോണയെ പോലെ പത്ത് മില്യണോളം ഒരു മാസം ഈ കുടുംബങ്ങൾക്ക്‌ വേണ്ടി ചിലവഴിക്കാൻ ആര് തയ്യാറാവുമെന്നാണ് ഇദ്ദേഹം ചോദ്യമുയർത്തിയിരിക്കുന്നത്. നിലവിൽ മറഡോണയുടെ അക്കൗണ്ടുകൾ ഒക്കെ തന്നെയും നിയന്ത്രിക്കുന്നത് അർജന്റീന ടാക്സ് ഓഫിസ് ആണ്. ഇതുവരെ അതിന്റെ നിയന്ത്രണം ആർക്കും വിട്ടു നൽകിയിട്ടില്ല. ഏതായാലും ഈ അൻപത് കുടുംബങ്ങൾ മറ്റൊരു മേഖല അന്വേഷിച്ചു പോവേണ്ടി വരുമെന്നാണ് അമേരിക്ക ടിവി ഷോയിൽ ഇദ്ദേഹം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *