മറഡോണയുടെ അവസാനവാക്കുകൾ ഇങ്ങനെ !
മറഡോണയുടെ വിയോഗത്തിലുള്ള ഫുട്ബോൾ ലോകത്തിന്റെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാനവാക്കുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എസിന്റെ റിപ്പോർട്ടുകൾ പ്രകാരം മറഡോണയെ അവസാനമായി സന്ദർശിച്ച വ്യക്തി അദ്ദേഹത്തിന്റെ അനന്തരവനാണ്. രാത്രി മറഡോണ ഉറങ്ങുന്നതിന്റെ മുമ്പായി അനന്തരവൻ മറഡോണക്കൊപ്പമുണ്ടായിരുന്നു. ” എനിക്ക് സുഖമില്ല ” എന്ന് മാത്രമാണ് അനന്തരവനോട് മറഡോണ പറഞ്ഞത്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനവാക്കുകളായി രേഖപ്പെടുത്തപ്പെട്ടത്. തുടർന്ന് അദ്ദേഹം ഉറങ്ങുകയായിരുന്നു.
Diego Maradona's final words https://t.co/24Z8lgMIhR
— footballespana (@footballespana_) November 26, 2020
പിന്നീട് രാവിലെയാണ് അദ്ദേഹത്തിന്റെ സൈക്കോളജിസ്റ്റും സൈക്കാട്രിസ്റ്റും റൂമിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹം ഉറങ്ങുകയാണ് എന്നാണ് ആദ്യം ഇവർ കരുതിയിരുന്നത്. എന്നാൽ പിന്നീട് മറഡോണ ലോകത്തോട് വിടപറഞ്ഞതായി ഇവർ സ്ഥിരീകരിക്കുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചിരുന്നു. താരം സാധാരണജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആകസ്മികമായി അദ്ദേഹം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. ലോകത്ത് നടന്ന ഒട്ടുമിക്ക ഫുട്ബോൾ മത്സരങ്ങളുടെയും തുടക്കത്തിൽ മറഡോണക്ക് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചിരുന്നു.
Naples turned out for Maradona tonight 💙
— MARCA in English (@MARCAinENGLISH) November 26, 2020
There were emotional scenes in and outside the San Paolo as @en_sscnapoli won in the #UEL
🙏🔟https://t.co/euuLfpM7Qb pic.twitter.com/4Usjhq8znF