മരണത്തെക്കുറിച്ച് മാത്രമാണ് ഗൂഗിളിൽ ഞാൻ സെർച്ച് ചെയ്തത്: എല്ലാം തുറന്നുപറഞ്ഞ് റിച്ചാർലീസൺ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് ക്വാർട്ടർ ഫൈനലിലാണ് പരാജയപ്പെട്ടത്. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ബ്രസീലിന്റെ പുറത്താവൽ വളരെയധികം ഷോക്കിങ്ങായ ഒരു കാര്യമായിരുന്നു. ബ്രസീലിയൻ താരങ്ങളെ അത് മാനസികമായി തളർത്തിയിരുന്നു. അതിൽ പെട്ട ഒരു താരമാണ് റിച്ചാർലീസൺ.

വേൾഡ് കപ്പ് തോൽവി അദ്ദേഹത്തെ ബാധിച്ചു.അതിന്റെ ഫലമായി കൊണ്ട് ക്ലബ്ബിലും അദ്ദേഹത്തിന്റെ പ്രകടനം മോശമായി.പിന്നീട് താരം ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു.ഒടുവിൽ ഒരു സൈക്കോളജിസ്റ്റാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. ഇക്കാര്യങ്ങളെല്ലാം റിച്ചാർലീസൺ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പ് തോൽവി എന്നെ വല്ലാതെ ബാധിച്ചു.ഞാൻ പിന്നീട് ഡിപ്രഷനിൽ ആയിരുന്നു. എല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.വേൾഡ് കപ്പിലെ തോൽവി എന്നെ വലിയ ഒരു ആഘാതത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.മരണത്തെക്കുറിച്ച് മാത്രമായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്.ഗൂഗിളിൽ മരണത്തെക്കുറിച്ച് മാത്രമാണ് ഞാൻ തിരഞ്ഞിരുന്നത്.ആ സന്ദർഭത്തിലാണ് സൈക്കോളജിസ്റ്റിനെ ഞാൻ കാണുന്നത്. അദ്ദേഹമാണ് എന്നെ രക്ഷിച്ചെടുത്തത്. എന്നെ ഫുട്ബോൾ ലോകത്തേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹമാണ്.ഒരു സൈക്കോളജിസ്റ്റിനെ കാണുമ്പോൾ മറ്റുള്ളവർ നമുക്ക് ഭ്രാന്താണെന്ന് വിചാരിക്കും. പക്ഷേ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മനോഹരമായ കണ്ടെത്തലുകളിൽ ഒന്ന് സൈക്കോളജിസ്റ്റ് തന്നെയാണ് “ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.

അതായത് സൈക്കോളജിസ്റ്റിനെ കണ്ടില്ലായിരുന്നുവെങ്കിൽ തന്റെ അവസ്ഥ പരിതാപകരമായേനെ എന്നാണ് റിച്ചാർലീസൺ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. പ്രീമിയർ ലീഗിൽ 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *