മത്സരത്തിന് മുമ്പ് ബ്രസീൽ താരങ്ങൾക്ക് താൻ നൽകിയ നിർദ്ദേശങ്ങൾ വെളിപ്പെടുത്തി നെയ്മർ!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ ഘാനയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റിച്ചാർലീസൺ ഇരട്ടഗോളുകൾ നേടിയപ്പോൾ നെയ്മർ ജൂനിയർ രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കി. മറ്റൊരു ഗോൾ മാർക്കിഞ്ഞോസായിരുന്നു സ്വന്തമാക്കിയിരുന്നത്.

ഈ മത്സരത്തിൽ ടിറ്റെ നാല് മുന്നേറ്റ നിര താരങ്ങളെയും ഒരു അറ്റാക്കിങ് മിഡ്ഫീൽഡറേയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.നെയ്മർ,വിനീഷ്യസ്,റാഫീഞ്ഞ,റിച്ചാർലീസൺ,പക്കേറ്റ എന്നിവരായിരുന്നു ഈ താരങ്ങൾ. ഈ ഒഫൻസീവ് ഫോർമേഷൻ വന്നപ്പോൾ, മത്സരത്തിന് മുന്നേ ചില നിർദ്ദേശങ്ങൾ സൂപ്പർതാരം നെയ്മർ ജൂനിയർ തന്റെ സഹതാരങ്ങൾക്ക് നൽകിയിരുന്നു.

ആ നിർദ്ദേശങ്ങൾ ഇപ്പോൾ നെയ്മർ ജൂനിയർ തന്നെ മത്സരത്തിന് ശേഷം വെളിപ്പെടുത്തിയിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

” പക്കേറ്റയും നാല് ഫോർവേഡുമാരെയും വെച്ച് കൊണ്ടുള്ള ഒഫൻസീവ് ഫോർമേഷൻ ആയിരുന്നു ഞങ്ങളുടെ പ്ലാനിൽ.അതുകൊണ്ടുതന്നെ പരിശീലനത്തിന് എത്തിയ സമയത്ത് ഞാൻ എന്റെ സഹതാരങ്ങളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു. ഒരുമിച്ച് ഒത്തൊരുമയോടെ കളിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്.പരസ്പരം സഹായിക്കണം.മാത്രമല്ല ഡിഫൻസിനെ സഹായിക്കുകയും വേണം. എല്ലാവരും നല്ല രൂപത്തിൽ റൺ ചെയ്യണം. ഈ ടീമിൽ ആരും ആരെക്കാളും മുകളിലല്ല. പൊങ്ങച്ചം ഇല്ലാത്ത ഒരു ടീമാണ് ഞങ്ങളുടേത്.എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ഇരിക്കുന്നത് പോലെയാണ് ഇവിടെ അനുഭവപ്പെടുന്നത് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

നീ സീസണിൽ തകർപ്പൻ പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്. ഇനി ബ്രസീൽ തങ്ങളുടെ അടുത്ത മത്സരം കളിക്കുക ടുണീഷ്യക്കെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *