മത്സരത്തിന് മുന്നേ 3 ജർമൻ താരങ്ങളെ പുകഴ്ത്തി ഗ്രീസ്മാൻ!

ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വമ്പൻമാരായ ജർമ്മനിയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ജർമ്മനി ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. പരിശീലകനായ ഫ്ലിക്കിനെ അവർ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഫ്രഞ്ച് സൂപ്പർതാരമായ ഗ്രീസ്മാൻ 3 ജർമൻ താരങ്ങളെ പ്രശംസിച്ചിട്ടുണ്ട്.ഫ്ലോറിയാൻ വിർട്സ്,ജോഷുവ കിമ്മിച്ച്,ലിറോയ് സനെ എന്നിവരെയാണ് ഗ്രീസ്മാൻ പ്രശംസിച്ചിട്ടുള്ളത്. ഈ മൂന്ന് താരങ്ങളെയും താൻ ഇഷ്ടപ്പെടുന്നുവെന്നും മികച്ച താരങ്ങളാണ് ഇവരെന്നുമാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് വിർട്സ്. അദ്ദേഹത്തിന്റെ കളിശൈലി എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. മറ്റൊരു താരം ജോഷ്വാ കിമ്മിച്ചാണ്. അദ്ദേഹം ജർമൻ ടീമിന്റെ ഒരു ജനറലാണ്.എല്ലാ കാര്യവും നല്ല രീതിയിലാണ് അദ്ദേഹം ചെയ്യുക.എവിടെ വേണമെങ്കിലും കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഒരു ലീഡറാണ് കിമ്മിച്ച്. കൂടാതെ ലിറോയ് സനെയും മികച്ച താരമാണ്. ഒരു ഗ്രേറ്റ് ആയിട്ടുള്ള അറ്റാക്കറാണ് അദ്ദേഹം. ഏതൊരു അവസ്ഥയിലും എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ സനെക്ക് സാധിക്കാറുണ്ട് ” ഇതാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ അയർലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ഫ്രാൻസിനെ സാധിച്ചിരുന്നു. അതേസമയം ജർമ്മനി കഴിഞ്ഞ മത്സരത്തിൽ ജപ്പാനോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.ഫ്രാൻസിനെ മറികടക്കുക എന്നത് ജർമ്മനിയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *