മത്സരത്തിനിടെ ബൂട്ടുമായി നായ കളത്തിൽ, കൗതുകക്കാഴ്ച്ചയുടെ വീഡിയോ കാണാം !

ഇന്നലെ ബൊളീവിയയിൽ നടന്ന മത്സരത്തിൽ കളിക്കാൻ വേണ്ടി ഒരു അതിഥി കൂടി വന്നെത്തിയിരുന്നു. കടിച്ചു പിടിച്ച ബൂട്ടുമായി വന്ന നായയായിരുന്നു മത്സരത്തിലെ പ്രധാനആകർഷണം. ബൊളീവിയയിൽ നടന്ന ദി സ്ട്രോങ്ങസ്റ്റ് Vs നാസിയോണൽ പോടോസി എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് നായ കളത്തിൽ പ്രവേശിച്ചത്. അതും ഒരു ബൂട്ടുമായായിരുന്നു.

കുറച്ചു നേരം നായ കളത്തിൽ ചിലവഴിച്ചതോടെ മത്സരം തടസ്സപ്പെടാൻ തുടങ്ങി. ഇതോടെ താരങ്ങൾ തന്നെ നായയെ കളത്തിനകത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. നായയെ ഒരു താരം എടുത്തു കൊണ്ട് പോവുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഫുട്ബോൾ മത്സരങ്ങൾക്കിടെ ജീവികൾ പ്രവേശിക്കുന്ന ദൃശ്യങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *