മത്സരങ്ങൾ മാറ്റിവെച്ച് ബ്രസീൽ

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മത്സരങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടുകൊണ്ട് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ. കഴിഞ്ഞ ദിവസം സിബിഎഫ് ഇറക്കിയ പ്രസ്താവനയിലാണ് മാർച്ച്‌ പതിനാറ് മുതൽ എല്ലാ മത്സരങ്ങളും നിർത്തിവെക്കാൻ നിർദേശിച്ചത്. ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ എല്ലാം തന്നെ നിർത്തിവെച്ചതിന് പിന്നാലെയാണ് സിബിഎഫ് പ്രസിഡന്റ്‌ റോജേറിയോ കാബോക്ലോ ഇത്തരമൊരു തീരുമാനത്തിൽ കൈകൊണ്ടത്.

ഫിഫയുടെ തീരുമാനം മാർച്ച്‌ 26-31 വരെയുള്ള ബ്രസീലിയൻ നാഷണൽ ടീമിന്റെ മത്സരങ്ങളെ ബാധിച്ചിരുന്നു. ഇപ്പോൾ സിബിഎഫിന്റെ ഈ തീരുമാനങ്ങൾ ബ്രസീലിലെ നിരവധി ടൂർണമെന്റുകൾ നിർത്തിവെക്കാൻ കാരണമാവും. കോപ്പ ഡോ ബ്രസീൽ, ബ്രസീലിയൻ വുമൺസ് ചാമ്പ്യൻഷിപ് എ വൺ,എ ടു, ബ്രസീലിയൻ അണ്ടർ 17 ചാമ്പ്യൻഷിപ്, കോപ്പ ഡോ ബ്രസീൽ അണ്ടർ 20 എന്നീ ടൂർണമെന്റുകൾ എല്ലാം തന്നെ നിർത്തിവെച്ചേക്കും.

” സിബിഎഫ് മാർച്ച്‌ പതിനാറ് മുതലുള്ള എല്ലാ മത്സരങ്ങളും നിർത്തിവെക്കുന്നു. എന്ന് പുനരാരംഭിക്കും എന്നതിനെ കുറിച്ച് പിന്നീട് അറിയിക്കും. സിബിഎഫ് ആരോഗ്യവകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രാജ്യത്തോടൊപ്പം ഈ വൈറസിനെ നേരിടാൻ സിബിഎഫ് കൈകോർത്തുപ്രവർത്തിക്കും. വേഗത്തിൽ തന്നെ നമുക്ക് ഇതിന് തരണം ചെയ്ത് സാധാരണ നിലയിൽ എത്താൻ നമുക്ക് കഴിയും ” സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

One thought on “മത്സരങ്ങൾ മാറ്റിവെച്ച് ബ്രസീൽ

  • March 16, 2020 at 3:32 pm
    Permalink

    enthann ISL news illathath

    Reply

Leave a Reply

Your email address will not be published. Required fields are marked *