മത്സരം എളുപ്പമാവില്ല, അവർ പോരാടുന്നതും ഒരേ ലക്ഷ്യത്തിന് വേണ്ടി : ടിറ്റെ!
കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ ബ്രസീൽ പെറുവിനെയാണ് നേരിടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4:30-നാണ് ഈ മത്സരം അരങ്ങേറുക. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും പെറുവിനെ തകർത്തു കൊണ്ടായിരുന്നു ബ്രസീൽ കിരീടം ചൂടിയിരുന്നത്. ഇതൊക്കെ ബ്രസീലിയൻ ടീമിന് ആത്മവിശ്വാസം പകരുന്നതാണെങ്കിലും മത്സരം എളുപ്പമാവില്ല എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ടിറ്റെ. പെറു കളിക്കുന്നതും ഫൈനൽ ലക്ഷ്യം വെച്ചാണെന്നും സാഹചര്യങ്ങളും സന്ദർഭങ്ങളും മാറിമറിഞ്ഞതിനാൽ എളുപ്പമാവില്ലെന്നും ഒന്ന് കൂടെ മികച്ച രീതിയിൽ ബ്രസീൽ കളിക്കേണ്ടതുണ്ടെന്നുമാണ് ടിറ്റെ അറിയിച്ചിരിക്കുന്നത്.
#CopaAmérica Tite no se relaja: "Ellos también quieren llegar a la final"
— TyC Sports (@TyCSports) July 4, 2021
🗣️ El entrenador de la selección de Brasil aseguró que no saldrán confiados al choque de semifinal contra Perú.https://t.co/bWWvmD5vqZ
” പണ്ട് മുതലേ പരസ്പരം ഏറ്റുമുട്ടി കൊണ്ടിരിക്കുന്നവരാണ് ഇരുടീമുകളും.ഫൈനലുകളിലും ഗ്രൂപ്പ് ഘട്ടത്തിലും നോക്കോട്ട് ഘട്ടത്തിലും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ ഇരുടീമുകൾക്കും നന്നായി അറിയാം.മുമ്പ് പെറുവിനെ കീഴടക്കിയ സമയത്ത് നിന്നും കാര്യങ്ങൾ വ്യത്യസ്ഥമാണിപ്പോൾ.അത് വ്യത്യസ്ഥ മത്സരങ്ങളായിരുന്നു,വ്യത്യസ്ഥ സമയങ്ങളും വ്യത്യസ്ഥ സാഹചര്യങ്ങളുമായിരുന്നു.പക്ഷേ ഇപ്പോൾ അതിൽ കൂടുതൽ ആവിശ്യമാണ്.ഞങ്ങളുടെ ലക്ഷ്യം നേടണമെങ്കിൽ അവരേക്കാൾ മികച്ച രൂപത്തിൽ ഞങ്ങൾ കളിക്കേണ്ടതുണ്ട്. എന്തെന്നാൽ അവരും ഫൈനലിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് പോരടിക്കുന്നത് ” ടിറ്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.