മഞ്ഞുരുകുന്നു, കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ തീരുമാനിച്ച് ബ്രസീലിയൻ താരങ്ങൾ!
കോപ്പ അമേരിക്ക ബഹിഷ്കരിച്ചേക്കുമെന്ന നിലപാടിൽ മാറ്റം വരുത്താനൊരുങ്ങി ബ്രസീലിയൻ താരങ്ങൾ. ഈ വരുന്ന കോപ്പ അമേരിക്കയിൽ തങ്ങൾ പങ്കെടുക്കുമെന്നാണ് ബ്രസീലിയൻ താരങ്ങൾ ഏറ്റവും പുതുതായി എടുത്തിരിക്കുന്ന തീരുമാനം. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. അതൃപ്തിയോടെയാണെങ്കിലും കോപ്പയിൽ കളിക്കാൻ തന്നെയാണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തങ്ങളുടെ അതൃപ്തികൾ സിബി എഫിനേയും ഗവണ്മെന്റിനെയും അറിയിക്കുക എന്ന ഉദ്യമത്തിൽ നിന്നും ബ്രസീൽ താരങ്ങൾ പിൻവാങ്ങിയിട്ടില്ല. താരങ്ങൾ മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുണ്ട്. പരാഗ്വക്കെതിരെയുള്ള മത്സരത്തിന് ശേഷം അത് പബ്ലിഷ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പ്രശ്നങ്ങൾക്കിടയിലെ ടൂർണമെന്റ് നടത്തിപ്പിനെയായിരിക്കും പ്രധാനമായും ഈ മാനിഫെസ്റ്റോയിൽ വിമർശനവിധേയമാക്കുക.
Embora insatisfeitos, atletas confirmam participação no torneio, que começa domingohttps://t.co/f067CyCYKj
— ge (@geglobo) June 7, 2021
ബ്രസീലിയൻ പരിശീലകൻ ടിറ്റെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിനുള്ള സ്‌ക്വാഡിലേക്ക് മൂന്ന് പേരെ കൂടി ആഡ് ചെയ്തു കൊണ്ടുള്ള സ്‌ക്വാഡ് ആയിരിക്കും ടിറ്റെ പ്രഖ്യാപിക്കുക.സിബിഎഫ് പ്രസിഡന്റ് കാബോക്ലോയെ തൽസ്ഥാനത്ത് നിന്നും നീക്കിയതോടെ രൂക്ഷമായി തുടർന്നിരുന്ന പ്രതിസന്ധിക്ക് ചെറിയ തോതിൽ ശമനമുണ്ട്. ഏതായാലും ബ്രസീലിയൻ താരങ്ങൾ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും താരങ്ങൾ പിന്മാറുമോ എന്നും വ്യക്തമല്ല. തങ്ങൾക്ക് ആവിശ്യമായ വെക്കേഷൻ ലഭിക്കാത്തതിൽ ഒട്ടുമിക്ക താരങ്ങളും അസന്തുഷ്ടരാണെന്നും ഗ്ലോബോ ചൂണ്ടികാണിക്കുന്നുണ്ട്.