മകനായ മാറ്റിയോക്കെതിരെ പെനാൽറ്റിയെടുക്കുന്ന ലാഘവത്തോടെയാണ് മെസ്സി പെനാൽറ്റിയെടുത്തത് : ടാഗ്ലിയാഫിക്കോ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് അർജന്റീന മുന്നോട്ട് നയിച്ച വ്യക്തിയാണ് ലയണൽ മെസ്സി. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത് മെസ്സി തന്നെയായിരുന്നു. ഫ്രാൻസിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ കിലിയൻ എംബപ്പേ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ അടുത്ത ഊഴം മെസ്സിയുടെതായിരുന്നു. എന്നാൽ ഒരു പിഴവും കൂടാതെ വളരെ സുന്ദരമായി കൊണ്ട് ലയണൽ മെസ്സി ആ പെനാൽറ്റി വലയിൽ എത്തിക്കുകയായിരുന്നു.

അതിനെക്കുറിച്ച് ഇപ്പോൾ അർജന്റീന സഹതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ സംസാരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിക്ക് അവിടെ പിഴച്ചിരുന്നുവെങ്കിൽ അർജന്റീന പരാജയപ്പെടുമായിരുന്നു എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. എന്നാൽ മെസ്സി തന്റെ മകനായ മാറ്റിയോക്കൊപ്പം കളിക്കുമ്പോൾ പെനാൽറ്റി എടുക്കുന്ന ലാഘവത്തോടെയാണ് ആ പെനാൽറ്റി എടുത്തതെന്നും ടാഗ്ലിയാഫിക്കോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേ പെനാൽറ്റി ഗോളാക്കി മാറ്റിയപ്പോൾ പ്രഷർ ഞങ്ങൾക്കായിരുന്നു. ലയണൽ മെസ്സി അപ്പോൾ ആ പെനാൽറ്റി എടുക്കാൻ മുന്നോട്ടു വന്നു.അദ്ദേഹം ആ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നുവെങ്കിൽ ഞങ്ങൾക്ക് കിരീടം തന്നെ നഷ്ടപ്പെടുമായിരുന്നു.അദ്ദേഹത്തിന് സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ മെസ്സി തന്റെ മകനായ മാറ്റിയക്കൊപ്പം കളിക്കുമ്പോൾ പെനാൽറ്റി എടുക്കുന്ന ലാഘവത്തോട് കൂടിയാണ് പെനാൽറ്റി എടുത്തത് ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വേൾഡ് കപ്പിൽ കൂടുതൽ വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. സമ്മർദ്ദങ്ങളൊന്നും കൂടാതെ കൂടുതൽ അഗ്രസീവ് ആയി കൊണ്ട് അദ്ദേഹം ടീമിനെ മുന്നോട്ടു നയിച്ചു. ഒരു ക്യാപ്റ്റന്റെ റോൾ കൃത്യമായി നിർവഹിക്കാൻ വേൾഡ് കപ്പിൽ മെസ്സിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *