ഭ്രാന്തന്മാർ മാത്രമാണ് അങ്ങനെ ചെയ്യുക:റയൽ വിട്ട് ബ്രസീലിലേക്ക് ആഞ്ചലോട്ടി പോന്നതിനെക്കുറിച്ച് മൊറിഞ്ഞോ.

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക. ഈ കോൺട്രാക്ട് പുതുക്കാൻ റയൽ മാഡ്രിഡിന് താല്പര്യമുണ്ട്.അവർ അധികം വൈകാതെ ഒരു ഓഫർ ഈ പരിശീലകന് നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. ഈ സീസണിന് ശേഷം അദ്ദേഹം ബ്രസീൽ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും എന്നത് ബ്രസീലിയൻ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു.

മുൻ റയൽ മാഡ്രിഡ് പരിശീലകനും നിലവിൽ റോമയുടെ പരിശീലകനുമായ ഹോസേ മൊറിഞ്ഞോ ഇക്കാര്യത്തിൽ തന്നെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഭ്രാന്തുള്ളവർ മാത്രം ചെയ്യുന്ന പണിയാണ് അത് എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. റയൽ മാഡ്രിഡ് നിലനിർത്താൻ ആഗ്രഹിക്കുമ്പോൾ ക്ലബ്ബ് വിടുന്നത് തികച്ചും ഭ്രാന്തമായ ഒരു കാര്യമാണ് എന്നാണ് ഈ പോർച്ചുഗീസ് പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റയൽ മാഡ്രിഡ് നിലനിർത്താൻ ആഗ്രഹിക്കുമ്പോൾ ആ ക്ലബ്ബ് വിട്ടു പോവുക എന്നുള്ളത് ഭ്രാന്തുള്ളവർ മാത്രം ചെയ്യുന്ന ഒരു കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്.പെരസ് ആഞ്ചലോട്ടിയെ നിലനിർത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ റയൽ മാഡ്രിഡിന് ഏറ്റവും പെർഫെക്റ്റ് ആയ പരിശീലകൻ അദ്ദേഹമാണ്, അദ്ദേഹത്തിന് ഏറ്റവും പെർഫെക്റ്റ് ആയ ക്ലബ്ബ് റയൽ മാഡ്രിഡുമാണ് ” ഇതായിരുന്നു മൊറിഞ്ഞോ പറഞ്ഞിരുന്നത്. അതായത് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് ബ്രസീലിലേക്ക് പോകരുത് എന്ന് തന്നെയാണ് ഇദ്ദേഹം ഉപദേശിക്കുന്നത്.

പക്ഷേ ആഞ്ചലോട്ടി ബ്രസീലുമായി വാക്കാലുള്ള ധാരണയിൽ എത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ നേരത്തെ തന്നെ ആഞ്ചലോട്ടി ഇതെല്ലാം നിരസിച്ചിരുന്നു.വളരെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ ബ്രസീൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നിലവിൽ മികച്ച ഒരു പരിശീലകനെ അവർക്ക് ആവശ്യമുണ്ട്.ആഞ്ചലോട്ടി എത്തുകയാണെങ്കിൽ ഒരു പരിധിവരെ മാറ്റങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *