ഭാവി സഹതാരങ്ങൾ:ബെല്ലിങ്ങ്ഹാമിന് എൻഡ്രിക്കിന്റെ മെസ്സേജ്!
കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ബ്രസീലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിട്ടുള്ളത്.ബ്രസീലിന് വേണ്ടി എൻഡ്രിക്ക് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. 17 കാരനായ താരത്തിന്റെ ഗോൾ ചില റെക്കോർഡുകളൊക്കെ സൃഷ്ടിച്ചിട്ടുണ്ട്.വെമ്പ്ലിയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് എൻഡ്രിക്കിന്റെ പേരിലാണ്.
മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ജൂഡ് ബെല്ലിങ്ങ്ഹാം ബൂട്ടണിഞ്ഞിരുന്നു. മത്സരശേഷം അദ്ദേഹം വിനീഷ്യസ്,റോഡ്രിഗോ,എൻഡ്രിക്ക് എന്നിവർക്കൊപ്പം സമയം ചിലവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഏതായാലും ബെല്ലിങ്ങ്ഹാമിന് ഇപ്പോൾ എൻഡ്രിക്കിന്റെ വക ഒരു സന്ദേശമുണ്ട്. രണ്ട് പേരും ഹഗ്ഗ് ചെയ്യുന്ന ഒരു ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
🤍⏳ Endrick with Rodrygo, Vinicius and Jude Bellingham.
— Fabrizio Romano (@FabrizioRomano) March 23, 2024
Real Madrid, loading. ✨pic.twitter.com/SPPx0h5xt3
സൂപ്പർസ്റ്റാർ എന്നാണ് എൻഡ്രിക്ക് കുറിച്ചിരിക്കുന്നത്.ജൂഡ് ബെല്ലിങ്ങ്ഹാമിനെ അദ്ദേഹം മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും ഭാവി സഹതാരങ്ങളാണ്. അതായത് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡ് താരമായി മാറിയിരുന്നു. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിനൊപ്പം ജോയിൻ ചെയ്യുക. ഇരുവരും ഒരുമിച്ച് കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.
നിലവിൽ മികച്ച പ്രകടനമാണ് ബെല്ലിങ്ങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ ബെല്ലിങ്ങ്ഹാമാണ്. 22 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇനി അത്ലറ്റിക്ക് ക്ലബ്ബിനെതിരെയാണ് റയൽ മാഡ്രിഡ് അടുത്ത മത്സരം കളിക്കുക