ബ്ലൂ കാർഡിനെ വിമർശിച്ച് ക്ലോപ്, വിമർശനങ്ങൾ അധികരിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച് IFAB

കഴിഞ്ഞ ദിവസമായിരുന്നു ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഫുട്ബോൾ ലോകത്ത് ബ്ലൂ കാർഡ് അവതരിപ്പിച്ചത്. താരങ്ങളെ കുറച്ച് സമയത്തേക്ക് കളിക്കളത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രക്രിയക്കാണ് ബ്ലൂ കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. മനപ്പൂർവ്വം ഗുരുതരമായ ചെയ്യുന്നതിനോ അതല്ലെങ്കിൽ ഒഫീഷ്യൽസിനോട് മോശമായി സംസാരിക്കുന്നതിനോ ആണ് ബ്ലൂ കാർഡ് നൽകപ്പെടുക. ഒരു മത്സരത്തിൽ 2 ബ്ലൂ കാർഡുകൾ ലഭിച്ചു കഴിഞ്ഞാൽ റെഡ് കാർഡ് ലഭിച്ചുകൊണ്ട് ആ താരത്തിന് പുറത്ത് പോകേണ്ടിവരും.

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു.ഇനി ഒരു കാർഡിന്റെ കൂടി ആവശ്യമുണ്ടോ എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ഇഫാബിന്റെ ഈ നിർദ്ദേശത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. തനിക്ക് 56 വയസ്സായെന്നും ഇതുവരെ ഇഫാബ് ഒരു മികച്ച തീരുമാനമെടുക്കുന്നത് താൻ കണ്ടിട്ടില്ല എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.ഇഫാബിന്റെ ഈ പരിഷ്കരണത്തെ എതിർക്കുകയാണ് ലിവർപൂൾ പരിശീലകൻ ചെയ്തിട്ടുള്ളത്.

മാത്രമല്ല വിമർശനങ്ങൾ പലഭാഗത്തുനിന്നും അധികരിച്ചതോടുകൂടി IFAB ഇത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. നിലവിൽ എവിടെയും ബ്ലൂ കാർഡ് നടപ്പിലാക്കില്ല. വരുന്ന മാർച്ച് മാസത്തിൽ ഒരു ചർച്ച ഇഫാബ് സംഘടിപ്പിച്ചിട്ടുണ്ട്.ഈ കാർഡ് നടപ്പിലാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അവർ ഒരു പുനർവിചിന്തനം നടത്തുന്നുണ്ട്. അടുത്ത മാസത്തെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുക.

നേരത്തെ ഫിഫ തന്നെ ഇക്കാര്യത്തിൽ വ്യക്തതകൾ വരുത്തിയിരുന്നു. ഫിഫയുടെ യാതൊരുവിധ കോമ്പറ്റീഷനുകളിലും ഇപ്പോൾ ബ്ലൂ കാർഡുകൾ നടപ്പിലാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് അവർ അറിയിച്ചിരുന്നു.വെയിൽസിലെ ഗ്രാസ് റൂട്ട് ലെവലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു ഇഫാബ് ഉദ്ദേശിച്ചിരുന്നത്.ഏതായാലും താൽക്കാലികമായി അത് നിർത്തിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *