ബ്രേക്കിങ് : നെയ്മറുടെ വിമാനം എമർജൻസി ലാന്റിങ് നടത്തി!
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ സ്വകാര്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി. അമേരിക്കയിലെ മിയാമിയിൽ നിന്നും സാവോ പോളോയിലേക്ക് യാത്ര തിരിച്ച വിമാനമാണ് ബോവ വിസ്റ്റ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.റൊറയ്മയുടെ തലസ്ഥാനമാണ് ബോവ വിസ്റ്റ.
വിൻഡ്ഷീൽഡിലെ പ്രശ്നങ്ങൾ മൂലമാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യഥാർത്ഥ റൂട്ടിൽ നിന്നും വിമാനം വ്യതിചലിച്ചതായും അറിയാൻ സാധിക്കുന്നുണ്ട്.ESPN നെ ഉദ്ധരിച്ചു കൊണ്ട് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Avião de Neymar faz pouso forçado em Roraima.
— ge (@geglobo) June 21, 2022
➡️ https://t.co/P5DrtnaiZ9 pic.twitter.com/QHJcPOwiBO
നെയ്മർ,അദ്ദേഹത്തിന്റെ ഗേൾഫ്രണ്ടായ ബ്രുണ ബിയാൻകാർഡി, സഹോദരി റഫയെല എന്നിവരും കുറച്ച് സുഹൃത്തുക്കളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് അറിയാൻ സാധിക്കുന്നത്.അമേരിക്കയിലായിരുന്നു നെയ്മർ വെക്കേഷൻ ആഘോഷിച്ചിരുന്നത്. അത് അവസാനിപ്പിച്ചുകൊണ്ട് മടങ്ങുകയായിരുന്നു നെയ്മറും സംഘവും.ഏതായാലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്.