ബ്രസീൽ vs സ്പെയിൻ : ഒളിമ്പിക് ഫൈനലിൽ തീപാറും!
ടോക്കിയോ ഒളിമ്പിക് ഫുട്ബോൾ ഫൈനലിൽ ആരാധകരെ കാത്തിരിക്കുന്നത് തീപാറും പോരാട്ടം. നിലവിലെ ഗോൾഡ് മെഡലിസ്റ്റുകളായ ബ്രസീലിന്റെ എതിരാളികൾ കരുത്തരായ സ്പെയിൻ ആണ്. സെമി ഫൈനലിൽ മെക്സിക്കോയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ ഫൈനലിന് യോഗ്യത നേടിയതെങ്കിൽ ജപ്പാനെ കീഴടക്കി കൊണ്ടാണ് സ്പെയിനിന്റെ വരവ്.വരുന്ന ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഫൈനൽ അരങ്ങേറുക.
The men’s Olympic final:
— B/R Football (@brfootball) August 3, 2021
Brazil vs. Spain 🍿 pic.twitter.com/vAFmlTCje9
പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മെക്സിക്കോയുടെ ആദ്യ രണ്ട് താരങ്ങളും പെനാൽറ്റി പാഴാക്കിയപ്പോൾ ബ്രസീലിനായി പെനാൽറ്റി എടുത്ത 4 താരങ്ങളും ലക്ഷ്യം കണ്ടു. ഇതോടെ 4-1 ന് ബ്രസീൽ ജയം നേടുകയായിരുന്നു.
അതേസമയം മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിലൂടെയാണ് സ്പെയിൻ ജപ്പാനെ പരാജയപ്പെടുത്തിയത്.115-ആം മിനിറ്റിൽ ഒയർസബാലിന്റെ അസിസ്റ്റിൽ നിന്നും അസെൻസിയോയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.