ബ്രസീൽ സൂപ്പർ താരത്തിന് സസ്‌പെൻഷൻ, അർജന്റീനക്കെതിരെയുള്ള മത്സരം നഷ്ടമാവും!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ എവെർട്ടൻ റിബയ്റോ നേടിയ ഗോളാണ് ബ്രസീലിന് തുണയായത്. എന്നാൽ പ്രതിരോധനിരയിലെ സൂപ്പർ താരം മാർക്കിഞ്ഞോസിന് യെല്ലോ കാർഡ് ലഭിച്ചത് ബ്രസീലിന് തിരിച്ചടിയാണ്.മത്സരത്തിന്റെ 84-ആം മിനുട്ടിലാണ് മാർക്കിഞ്ഞോസിന് യെല്ലോ കാർഡ് ലഭിച്ചത്. വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ മാർക്കിഞ്ഞോസ് വഴങ്ങുന്ന രണ്ടാമത്തെ യെല്ലോ കാർഡാണിത്.ഇതോടെ താരത്തിന് സസ്‌പെൻഷൻ നേരിടേണ്ടി വരും. വരുന്ന അർജന്റീനക്കെതിരെയുള്ള മത്സരമാണ് മാർക്കിഞ്ഞോസിന് നഷ്ടമാവുക.
Marquinhos leva segundo cartão amarelo e vai desfalcar a seleção brasileira contra a Argentina https://t.co/vJgoYf8j4H
— ge (@geglobo) September 3, 2021
ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. എന്തെന്നാൽ നിലവിൽ തിയാഗോ സിൽവയെ ബ്രസീലിന് ലഭ്യമല്ല. ഇതിന് പുറമേയാണ് മാർക്കിഞ്ഞോസിനെ പോലെയുള്ള ഒരു താരത്തെ അർജന്റീനക്കെതിരെ നഷ്ടമാവുന്നത്.ലുകാസ് വെരിസിമോ, മിറാണ്ട എന്നിവരിൽ ഒരാളായിരിക്കും മാർക്കിഞ്ഞോസിന്റെ സ്ഥാനത്ത് പകരക്കാരനായി ഇടം നേടുക. എഡർ മിലിറ്റാവോക്കൊപ്പമായിരിക്കും ഇവരിൽ ഒരാൾ സ്റ്റാർട്ട് ചെയ്യുക.നിലവിൽ ആലിസൺ, ഫാബിഞ്ഞോ, എടേഴ്സൺ, ഫിർമിനോ, ജീസസ്, സിൽവ, ഫ്രഡ്, റിച്ചാർലീസൺ, റഫീഞ്ഞ,ക്ലൌഡിഞ്ഞോ, മാൽക്കം എന്നിവരെ ബ്രസീലിന് നഷ്ടമായിരുന്നു. വരുന്ന ഞായറാഴ്ച്ച രാത്രിയാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നത്.