ബ്രസീൽ വലിയ സംഭവമൊന്നുമല്ല, ഞങ്ങളെപ്പോലെ തന്നെയാണ് അവരും കളിക്കുന്നത്: ഹോളണ്ട് പരിശീലകൻ വാൻ ഗാൽ!

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഹോളണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന വെള്ളിയാഴ്ച രാത്രി 12:30നാണ് ഈയൊരു മത്സരം നടക്കുക.ഇതേദിവസം തന്നെയാണ് ബ്രസീലിന്റെ മത്സരം നടക്കുന്നത്.ക്രോയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.

ഏതായാലും അർജന്റീനയെ നേരിടുന്നതിനു മുന്നേ ESPN ന് നൽകിയ അഭിമുഖത്തിൽ ഹോളണ്ട് പരിശീലകനായ വാൻ ഗാൽ ബ്രസീലിനെ പരാമർശിച്ചിട്ടുണ്ട്.ബ്രസീൽ വലിയ സംഭവമല്ല എന്നുള്ള രൂപത്തിലാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഹോളണ്ടിനെ പോലെ തന്നെയാണ് ബ്രസീൽ കളിക്കുന്നതെന്നും വാൻ ഗാൽ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ ദിവസത്തെ ബ്രസീലിന്റെ പ്രകടനം ഞാൻ കണ്ടിരുന്നു. ഡച്ച് നാഷണൽ ടീം കളിക്കുന്ന അതേ രൂപത്തിൽ തന്നെയാണ് ബ്രസീലും കളിക്കുന്നത്. കോമ്പാക്ട് ഡിഫൻസും വളരെ പെട്ടെന്നുള്ള അറ്റാക്കിങ്ങുമാണ് അവർ നടത്തുന്നത്. ഏറ്റവും വിചിത്രമായ കാര്യം എന്തെന്നാൽ മാധ്യമങ്ങളും മറ്റുള്ളവരും ഒക്കെ വലിയ രൂപത്തിൽ ബ്രസീലിനെ പുകഴ്ത്തുന്നുണ്ട്.ബ്രസീൽ നേടിയതുപോലെയുള്ള ഗോളും ഞങ്ങൾ നേടിയിട്ടുണ്ട്.ഞങ്ങളുടെ ആ ഗോൾ ഈ വേൾഡ് കപ്പിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു. ടീമിലെ എല്ലാവരും പങ്കെടുത്തുകൊണ്ടുള്ള ഒരു ഗോളായിരുന്നു അത് ” ഇതാണ് ഹോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് സൗത്ത് കൊറിയക്കെതിരെ റിച്ചാർലീസൺ നേടിയ ഗോളിന് വലിയ പ്രശംസകൾ ലഭിച്ചിരുന്നു.എന്നാൽ അമേരിക്കക്കെതിരെ ഡീപേ നേടിയ ഗോളും ഇതുപോലെയായിരുന്നു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *