ബ്രസീൽ ദേശീയ ടീമിൽ റോക്കിന് നല്ലൊരു കരിയർ ഉണ്ടാകും : ഡിനിസ്

ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ഇതുവരെ സൂപ്പർ താരം വിറ്റോർ റോക്ക് നടത്തിയിട്ടുള്ളത്. ലീഗിൽ കളിച്ച 22 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ താരം നേടിയിട്ടുണ്ട്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറച്ച് കാലം റോക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താൻ റോക്കിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ബ്രസീൽ ടീമിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് താരത്തെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഭാവിയിൽ യൂറോപ്പിലും ബ്രസീലിന്റെ നാഷണൽ ടീമിലും നല്ലൊരു കരിയർ ഉണ്ടാക്കാൻ റോക്കിന് സാധിക്കുമെന്നാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

സാധ്യമായത്ര വളരെ വേഗത്തിൽ വിറ്റോർ റോക്ക് പരിക്കിൽ നിന്നും മുക്തനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം വളരെ വലിയ ഒരു ബ്രസീലിയൻ പ്രതിഭ തന്നെയാണ്.യൂറോപ്പിലും ബ്രസീലിന്റെ നാഷണൽ ടീമിലും അദ്ദേഹത്തിന് തീർച്ചയായും ഒരു മികച്ച കരിയർ തന്നെ ഉണ്ടാകും.അദ്ദേഹത്തെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും ” ഇതാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.

ഈ സൂപ്പർതാരത്തെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്‌സലോണ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തവർഷം മുതൽ അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 18 വയസ്സ് മാത്രമുള്ള ഈ താരം ബ്രസീലിന്റെ അണ്ടർ 20 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *