ബ്രസീൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമോ? സാധ്യത ഇലവൻ അറിയൂ!

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് വേണ്ടിയാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇന്ന് ബൂട്ടണിയുന്നത്.യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബ്രസീൽ ഇന്ന് കളത്തിലേക്ക് ഇറങ്ങുക.

അതേസമയം ക്രൊയേഷ്യ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഈ മത്സരത്തിന് വരുന്നത്. മികച്ച താരങ്ങൾ ക്രൊയേഷ്യയുടെ ഭാഗത്തുമുണ്ട് എന്നുള്ളതിനാൽ കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.ഏതായാലും ഇന്നത്തെ ബ്രസീലിയൻ ടീമിൽ ടിറ്റെ മാറ്റങ്ങൾ വരുത്തുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. പരിക്കിന്റെ പിടിയിൽ ഉണ്ടായിരുന്ന അലക്സ് സാൻഡ്രോ കളിക്കുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം.

അലക്സ് സാൻഡ്രോ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്ന് തന്നെയാണ് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പറഞ്ഞിട്ടുള്ളത്. അതായത് സ്റ്റാർട്ടിങ് ഇലവനിൽ അലക്സ് സാൻഡ്രോ ഉണ്ടാവാൻ സാധ്യതയില്ല. അതിനർത്ഥം കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ ടിറ്റെ ക്രൊയേഷ്യയ്ക്കെതിരെ കളത്തിലേക്ക് ഇറക്കുമെന്നാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഡാനിലോയും റൈറ്റ് ബാക്ക് പൊസിഷനിൽ എഡർ മിലിറ്റാവോയുമായിരിക്കും ഉണ്ടാവുക.

ഏതായാലും ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Alisson,Militão, Marquinhos, Thiago Silva, Danilo; Casemiro, Paquetá, Neymar; Raphinha, Richarlison,Vini Jr.

Leave a Reply

Your email address will not be published. Required fields are marked *