ബ്രസീൽ ടീമിൽ നെയ്മറുടെ റോൾ എന്ത്? അസിസ്റ്റന്റ് പരിശീലകൻ പറയുന്നു!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നാളെ ബ്രസീൽ പെറുവിനെ നേരിടുന്നുണ്ട്. ഇന്ത്യൻ സമയം നാളെ പുലർച്ചെ ആറ് മണിക്കാണ് ബ്രസീലും പെറുവും തമ്മിൽ ഏറ്റുമുട്ടുക.
ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് പരിശീലകൻ ടിറ്റെ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബ്രസീൽ ടീമിൽ നെയ്മറുടെ റോൾ എന്താണ് എന്ന ചോദ്യത്തിന് ടെക്നിക്കൽ അസിസ്റ്റന്റ് ആയ സെസാർ സാമ്പിയോയായിരുന്നു മറുപടി പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Tite confirma escalação e comenta suspensão de Brasil x Argentina: "Decisão justa é respeitar leis"https://t.co/WzX8GSRqER
— ge (@geglobo) September 8, 2021
” ഒരുപാട് റോളുകൾ ഉള്ള ഒരു അത്ലറ്റാണ് നെയ്മർ.ക്രിയേഷനും കൺക്ലൂഷനുമെല്ലാം അതിൽ പെട്ടതാണ്.വളരെയധികം ഷാർപ്പായതും പ്രതിരോധത്തെ കുറിച്ച് കൃത്യമായ ധാരണ ഉള്ളതുമായ താരമാണ് നെയ്മർ.ലൈനുകൾക്കിടയിൽ ഞങ്ങൾക്ക് തീർച്ചയായും അദ്ദേഹത്തെ കണ്ടെത്താൻ കഴിയും. അദ്ദേഹത്തിന്റെ ടെക്നിക്കൽ ക്വാളിറ്റി മൂലമാണത്.എതിരാളികളുടെ ബാലൻസ് ഇല്ലാതാക്കാൻ കഴിയുന്ന താരമാണ് നെയ്മർ.ബോളിനൊപ്പവും ബോളില്ലാതെയും അദ്ദേഹത്തിന് ടീമിൽ റോൾ ഉണ്ട്.അദ്ദേഹം അത് നിറവേറ്റാറുമുണ്ട്.ഡിഫൻസീവായിട്ടും ഒഫൻസീവായിട്ടും അദ്ദേഹം ടീമിനെ സഹായിക്കാറുണ്ട്.ചിലിക്കെതിരെയുള്ള മത്സരം തന്നെ എടുത്തു നോക്കൂ.പ്രതിരോധത്തിൽ അദ്ദേഹം ടീമിനെ സഹായിച്ചിരുന്നു.താരത്തിന്റെ ഒഫൻസീവ് സ്ട്രെങ്ത് നഷ്ടപ്പെടാതെ തന്നെ അദ്ദേഹത്തിന് ഡിഫൻസീവിൽ റോളുണ്ട് ” ഇതാണ് ടെക്ക്നിക്കൽ അസിസ്റ്റന്റ് നെയ്മറെ കുറിച്ച് പറഞ്ഞത്.
ചിലിക്കെതിരെയുള്ള മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ നെയ്മർക്ക് സാധിച്ചിരുന്നില്ല. എന്നാൽ പെറുവിനെതിരെ ആ ക്ഷീണം തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.