ബ്രസീൽ ഒന്നാമത്,മുന്നോട്ട് കുതിച്ച് അർജന്റീനയും ഇന്ത്യയും,പുതിയ ഫിഫ റാങ്കിങ് ഇതാ!

ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള പുതുക്കിയ മെൻസ് റാങ്കിംഗ് ഇപ്പോൾ ഫിഫ പുറത്തു വിട്ടിട്ടുണ്ട്. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിക്കാൻ ബ്രസീലിന് സാധിച്ചിരുന്നു.1837.56 പോയിന്റുമായാണ് ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം ബെൽജിയമാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസിന് താഴേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്. നാഷൻസ് ലീഗിലെ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാത്തതാണ് ഫ്രാൻസിന് തിരിച്ചടിയായത്.

അതേസമയം ഫ്രാൻസിനെ മറികടന്നുകൊണ്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത് മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയാണ്. ഈ ബ്രേക്കിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.1770.65 ആണ് അർജന്റീനയുടെ പോയിന്റ് സമ്പാദ്യം.

Afc ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിലെ വിജയങ്ങൾ വഴി ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്കും ഇത്തവണ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.106-ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ നിലവിൽ 104-ആം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.1198.65 ആണ് ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം.

ഏതായാലും ഫിഫ റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളെ താഴെ നൽകുന്നു.

1- ബ്രസീൽ 1837.56

2- ബെൽജിയം 1821.92

3- അർജന്റീന 1770.65

4-ഫ്രാൻസ് 1764.85

5-ഇംഗ്ലണ്ട് 1737.46

6-സ്പെയിൻ 1716.93

7-ഇറ്റലി 1713.86

8-നെതർലാന്റ്സ് 1679.41

9- പോർച്ചുഗൽ 1678.65

10- ഡെൻമാർക്ക് 1665.47

11- ജർമ്മനി 1658.96

Leave a Reply

Your email address will not be published. Required fields are marked *