ബ്രസീൽ ഒന്നാമത്,പുതുക്കിയ ഫിഫ റാങ്കിങ് ഇതാ!
ഇപ്പോൾ അവസാനിച്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ റാങ്കിംഗ് ഇപ്പോൾ ഫിഫ പുറത്ത് വിട്ടിട്ടുണ്ട്. ഒരിടവേളക്കുശേഷം ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയതാണ് ഈ പ്രാവിശ്യത്തെ ഫിഫ റാങ്കിങിന്റെ പ്രത്യേകത.ബെൽജിയത്തെ പിന്തള്ളി കൊണ്ടാണ് ബ്രസീൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്.1832.69 പോയിന്റാണ് നിലവിൽ ബ്രസീലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1827 പോയിന്റാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നുന്ന വിജയം സ്വന്തമാക്കാൻ ബ്രസീലിന് സാധിച്ചിരുന്നു.ഇതാണ് ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താൻ ബ്രസീലിനെ സഹായിച്ചത്.
നിലവിലെ വേൾഡ് കപ്പ് ചാമ്പ്യൻമാരായ ഫ്രാൻസ് മൂന്നാം സ്ഥാനത്താണ്. അതേസമയം നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന നാലാമതാണ്.എന്നാൽ ആദ്യ പത്തിൽ ഇടം നേടാൻ വമ്പന്മാരായ ജർമ്മനിക്ക് സാധിച്ചിട്ടില്ല.
Brazil is back at the TOP of the FIFA ranking! Belgium dropped to the second spot, and the rest of the Top 5 stayed unchanged.
— Abraham Adamson (@AdamsonAbraham) March 31, 2022
Check out the full ranking 👉 https://t.co/kqo40NHRmw#WorldCup2022 pic.twitter.com/CPFVpQH6Kv
ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരും അവരുടെ പോയിന്റുകളും താഴെ നൽകുന്നു..
1-ബ്രസീൽ 1832.69
2-ബെൽജിയം 1827
3-ഫ്രാൻസ് 1789.85
4-അർജന്റീന 1765.13
5-ഇംഗ്ലണ്ട് 1761.71
6-ഇറ്റലി 1723.31
7-സ്പെയിൻ 1709.19
8-പോർച്ചുഗൽ 1674.78
9-മെക്സിക്കോ 1658.82
10-നെതർലാന്റ്സ് 1658.66