ബ്രസീൽ ഇറങ്ങിയത് ജേഴ്സിയിൽ ഇതിഹാസത്തിന്റെ ചിത്രവുമായി!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. 17 കാരനായ എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചത്. മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു.എന്നാൽ അതൊന്നും ഗോളാക്കി മാറ്റാൻ സാധിക്കാതെ പോവുകയായിരുന്നു.
ഇംഗ്ലണ്ടിലെ പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ബ്രസീൽ ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.ഈ മത്സരത്തിനു മുന്നേ ബ്രസീലിയൻ ഇതിഹാസമായ മരിയോ സഗല്ലോക്ക് ആദരമർപ്പിച്ചു കൊണ്ടാണ് ബ്രസീലിന്റെ ദേശീയ ടീം ഇറങ്ങിയിട്ടുള്ളത്.സഗല്ലോ എറ്റേർണോ അഥവാ സഗല്ലോ അനശ്വരനാണ് എന്നായിരുന്നു ബ്രസീൽ ടീം വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല ടീമിന്റെ ജേഴ്സിയിൽ അദ്ദേഹത്തിന്റെ ചിത്രവും ഉണ്ടായിരുന്നു.കൈയുടെ ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നത്.
“WEMBLEY É NOSSO” TEM 1️⃣3️⃣ LETRAS! 🏟️🇧🇷
— CBF Futebol (@CBF_Futebol) March 24, 2024
Em um jogo marcado por homenagens a Zagallo, a Seleção Brasileira fez bonito e venceu a Inglaterra no principal estádio do adversário! 💪
📸: Rafael Ribeiro/CBF pic.twitter.com/zoZzey0APG
സഗല്ലോയുടെ ജേഴ്‌സി നമ്പറായ 13ഉം ജഴ്സിയിൽ ഉണ്ടായിരുന്നു.ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായ സഗല്ലോ കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് ലോകത്തോട് വിട പറഞ്ഞത്.ആകെ നാല് വേൾഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസമാണ് സഗല്ലോ.1958,1962,1970 എന്നീ വർഷങ്ങളിൽ ബ്രസീൽ വേൾഡ് കപ്പ് സ്വന്തമാക്കുമ്പോൾ സഗല്ലോ ടീമിൽ ഉണ്ടായിരുന്നു. 1994 ൽ ബ്രസീൽ വേൾഡ് കപ്പ് കിരീടം ചൂടുമ്പോൾ ടീമിന്റെ പരിശീലകൻ സഗല്ലോ ആയിരുന്നു. ആകെ 6 വേൾഡ് കപ്പ് ഫൈനലുകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് സഗല്ലോ.ഇത് ഫുട്ബോൾ ചരിത്രത്തിൽ ഏറെ റെക്കോർഡും കൂടിയാണ്.
ഇങ്ങനെ സമാനതകളില്ലാത്ത ഒരു ഇതിഹാസം തന്നെയാണ് സഗല്ലോ. അദ്ദേഹം അർഹിച്ച ഒരു ആദരമാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീം ഈ മത്സരത്തിലൂടെ നൽകിയിട്ടുള്ളത്.വിജയിക്കാൻ സാധിച്ചു എന്നുള്ളത് ഇരട്ടിമധുരം പകരുന്ന ഒരു കാര്യമാണ്. ഇനി അടുത്ത മത്സരത്തിൽ സ്പെയിനിനെയാണ് ബ്രസീൽ നേരിടുക.വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം രണ്ടു മണിക്കാണ് ഈ മത്സരം നടക്കുക.