ബ്രസീൽ ഇതിഹാസങ്ങൾ തൊട്ടിലാട്ടിയ ആ 3 കുഞ്ഞുങ്ങൾ ഇപ്പോൾ എവിടെ?

1994ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് കപ്പ് കിരീടം ചൂടിയത് ബ്രസീലായിരുന്നു. അന്ന് ഫൈനലിൽ ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയത്.ആ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സായിരുന്നു ബ്രസീലിന്റെ എതിരാളികൾ. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ബ്രസീൽ അവരെ പരാജയപ്പെടുത്തിയത്.

അന്ന് മൂന്ന് ബ്രസീലിയൻ ഇതിഹാസങ്ങൾ നടത്തിയ സെലിബ്രേഷൻ ഫുട്ബോൾ ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സെലിബ്രേഷന് ഇന്നലത്തോടുകൂടി 30 വർഷങ്ങൾ പൂർത്തിയായിട്ടുണ്ട്.അന്ന് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത് ഇതിഹാസമായ ബെബെറ്റൊയായിരുന്നു. തുടർന്ന് അദ്ദേഹം ചെറിയ കുഞ്ഞിനെ തൊട്ടിൽ ആട്ടുന്ന ഒരു സെലിബ്രേഷനായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മകനായ മാത്യൂസിന് ട്രിബൂട്ടായി കൊണ്ടായിരുന്നു അദ്ദേഹം ആ സെലിബ്രേഷൻ നടത്തിയിരുന്നത്.

എന്നാൽ രണ്ട് ബ്രസീലിയൻ താരങ്ങൾ കൂടി അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു.മാസിഞ്ഞോ,റൊമാരിയോ എന്നിവരും ആ തൊട്ടിൽ ആട്ടുന്ന സെലിബ്രേഷൻ നടത്തുകയായിരുന്നു.ആ മൂന്ന് താരങ്ങൾക്കും ആ സമയത്ത് ചെറിയ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.ആ കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളത് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഈ 30 വർഷം പിന്നിട്ട സമയത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെബറ്റോയുടെ മകനായ മാത്യു ഒലിവേര ഇപ്പോൾ യുഎഇ ക്ലബ്ബിന്റെ താരമാണ്.ഖോർഫക്കാൻ എന്ന ക്ലബ്ബുമായി അദ്ദേഹം ഇപ്പോൾ കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് ഈ കൂടുമാറ്റം അദ്ദേഹം നടത്തിയത്. അതേസമയം റൊമാരിയോയുടെ മകനായ റൊമാരിഞ്ഞോ നിലവിൽ ബ്രസീലിന് ക്ലബ്ബായ അമേരിക്ക Rj എന്ന ക്ലബ്ബിന്റെ താരമാണ്. തന്റെ മകനോടൊപ്പം കളിക്കാൻ വേണ്ടി വിരമിക്കൽ പിൻവലിച്ച് റൊമാരിയോ ഈയിടെ കളിക്കളത്തിലേക്ക് തിരികെ വരുകയും ചെയ്തിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയ ക്ലബ്ബ് കൂടിയാണ് അമേരിക്ക RJ.

അതേസമയം മാസിഞ്ഞോയുടെ മകൻ പ്രശസ്തനാണ്.റാഫിഞ്ഞ അൽകാന്ററക്ക് ട്രിബൂട്ട് ആയിക്കൊണ്ടായിരുന്നു അന്ന് അദ്ദേഹം സെലിബ്രേഷൻ നടത്തിയത്. റാഫീഞ്ഞയുടെ സഹോദരനായ തിയാഗോ ഈയിടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. അതേസമയം റാഫീഞ്ഞ ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ട് തുടരുകയാണ്. ഏതായാലും ആ മൂന്ന് ഇതിഹാസങ്ങളുടെയും താരങ്ങൾ ഇപ്പോഴും കളിക്കളത്തിൽ തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *