ബ്രസീലിൽ റൈറ്റ് ബാക്കുമാർക്ക് ക്ഷാമമില്ല: വാന്റെഴ്സൺ പറയുന്നു
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റൈറ്റ് ബാക്ക് പൊസിഷനിൽ വാന്റെഴ്സണായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്.മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു.ഡാനിലോക്കായിരുന്നു റൈറ്റ് ബാക്ക് പൊസിഷനിലെ സ്ഥാനം നഷ്ടമായിരുന്നത്.ഡാനിലോയുടെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് ബ്രസീൽ ആരാധകർ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഒരുകാലത്ത് ബ്രസീലിന്റെ വിങ് ബാക്ക് പൊസിഷനുകളിൽ ഒരുപാട് ഇതിഹാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിങ്ങ് ബാക്ക് പൊസിഷനുകളിൽ മികച്ച താരങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നതായാണ് കാണാൻ കഴിയുന്നത്. എന്നാൽ അക്കാര്യം വാന്റെഴ്സൺ നിഷേധിച്ചിട്ടുണ്ട്. കൂടാതെ ഡാനിലോയെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.വാന്റെഴ്സന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വർക്ക് ചെയ്യാനും ടീമിനെ സഹായിക്കാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്.ബ്രസീലിൽ മികച്ച റൈറ്റ് ബാക്ക് താരങ്ങൾ ഇല്ല എന്ന് പലരും പറയുന്നുണ്ട്. പക്ഷേ ക്ലബ്ബുകളിലേക്ക് ഒന്ന് നോക്കിയാൽ മതി.മികച്ച പ്രകടനം നടത്തുന്ന ഒരുപാട് താരങ്ങളെ കാണാൻ കഴിയും.കഫുവിനെ പോലെ ഒരുപാട് ഇതിഹാസങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വളർന്നുവരുന്ന ഒരുപാട് മികച്ച റൈറ്റ് ബാക്ക് താരങ്ങളും ബ്രസീലിൽ ഉണ്ട്. അവർക്ക് വേണ്ടത് കഴിവ് തെളിയിക്കാനുള്ള സമയവും അവസരവുമാണ്.ഡാനിലോ ഞങ്ങളുടെ ലീഡറാണ്.അദ്ദേഹം എല്ലാവരെയും സഹായിക്കുന്നു.ഇത്തരത്തിലുള്ള ഒരു താരം ടീമിനകത്ത് ആവശ്യമാണ്.അദ്ദേഹം ഒരുപാട് പ്രചോദിപ്പിക്കുകയും കോൺഫിഡൻസ് നൽകുകയും ചെയ്യുന്നു ” ഇതാണ് വാന്റെഴ്സൺ പറഞ്ഞിട്ടുള്ളത്.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.വെനിസ്വേലയാണ് ആദ്യ മത്സരത്തിലെ എതിരാളികൾ. നവംബർ 15 ആം തീയതി പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക.ഉറുഗ്വക്കെതിരെയുള്ള മത്സരം നവംബർ ഇരുപതാം തീയതി രാവിലെ ഇന്ത്യൻ സമയം 6:15നാണ് അരങ്ങേറുക.